Sunday 18 April 2021




ഒരു ദിവസം പതിനെട്ട് തവണ രതിമൂര്‍ച്ഛ അനുഭവപ്പെടാറുണ്ട്; ആരും പറയാന്‍ മടിക്കുന്ന കാര്യത്തെപ്പറ്റി മനസ്സ് തുറന്ന് അധ്യാപിക

By mathew.04 Mar, 2021

imran-azhar

 

പൊതുവേ ആരും തുറന്ന് പറയാന്‍ താല്‍പര്യപ്പെടാത്ത കാര്യത്തെപ്പറ്റി സത്യസന്ധമായി മനസ്സ് തുറന്ന് ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ് സ്വദേശിനി എമി മാത്യൂസ്. ഒരു ദിവസത്തില്‍ എത്ര തവണ രതിമൂര്‍ഛ അനുഭവപ്പെടുന്നു എന്നതിനെപ്പറ്റിയാണ് എമി മനസ്സ് തുറന്നിരിക്കുന്നത്. തനിക്ക് ഒരു ദിവസം പതിനെട്ട് തവണ രതിമൂര്‍ഛ അനുഭവപ്പെടാറുണ്ടെന്ന് എമി തുറന്നുപറയുന്നു. ബ്രിട്ടണില്‍ ഡാന്‍സ് ടീച്ചറായി ജോലി ചെയ്യുകയാണ് എമി. ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെയാണ് തനിക്ക് ഇത്രയും തവണ രതിമൂര്‍ഛ ഉണ്ടാകുന്നതെന്നും എമി പറയുന്നു. എപ്പോഴെല്ലാമാണ് ഇത് സംഭവിക്കുന്നത് എന്നും എമി പറയുന്നുണ്ട്. ട്രെയിനില്‍ തനിയെ യാത്ര ചെയ്യുമ്പോഴോ, ബെഡ്റൂമില്‍ വച്ചോ, കോളേജില്‍ വച്ചോ, ചിലപ്പോള്‍ അച്ഛനമ്മമാരോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴോയെല്ലാം തനിക്ക് രതീമൂര്‍ഛ അനുഭവപ്പെടാറുണ്ടെന്ന് എമി പറയുന്നു.


ത്വക്കിനെയും സന്ധികളെയും രക്തധമനികളെയും ബാധിക്കുന്ന എഹ്ലേസ്-ഡാന്‍ലോസ് സിന്‍ഡ്രം എന്ന അപൂര്‍വമായ രോഗത്തിന് അടിമയാണ് എമി. രോഗത്തെ തുടര്‍ന്നുണ്ടാകുന്ന കടുത്ത വേദന കുറയ്ക്കാന്‍ മരുന്നുകളെക്കാളും തന്റെ ഈ അമിതമായ രതിമൂര്‍ഛ ശീലം സഹായിക്കുന്നതായി എമി അഭിപ്രായപ്പെടുന്നു. എമിയുടെ ഈ ആസക്തിക്ക് കൗണ്‍സിലിംഗിന് വിധേയയായെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സ്ഥിരമായി ലൈംഗിക ഉത്തേജനമുണ്ടാകുന്ന രോഗം തനിക്കുളളതായി തോന്നുന്നില്ലെന്നും എമി മാത്യൂസ് പറയുന്നു.