By BINDU PP .06 Apr, 2018
ഇനി ടാന്‍സാനിയന്‍ ഗ്രാമത്തിലേക്ക് പോവാം ...ഈ ഗ്രാമത്തിന്റെ പ്രത്യേകത എല്ലാവര്ക്കും അറിയില്ല. ഇവിടെ സ്ത്രീകൾക്ക് പരസ്പരം വിവാഹിതരാവാൻ. നയംമാങ്കോ ഗ്രാമത്തിലെ വിധവകളായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് ഇത്. വിവാഹ ശേഷം രണ്ട് സ്ത്രീകളും ഒന്നിച്ച് ജീവിക്കും.വീട്ടുകാര്യം നോക്കുക, ജോലിക്ക് പോവുക എല്ലാ ജോലികളും ഒരുമിച്ച് ചെയ്യും. മുന്‍ വിവാഹത്തില്‍ വിധവയായ സ്ത്രീക്ക് കുഞ്ഞുങ്ങളില്ലെങ്കില്‍ അവര്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് ഏതെങ്കിലും ഒരു പുരുഷനെ ഭര്‍ത്താവായി കണ്ടെത്താന്‍ അനുവാദമുണ്ട്.സ്ത്രീയ്ക്ക് അവള്‍ക്കിഷ്ടപ്പെട്ട പുരുഷനൊപ്പം ലൈംഗികബന്ധം പുലര്‍ത്താനുള്ള സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്. കുടുംബത്തിലെ അടുത്ത അവകാശി ഈ ബന്ധത്തിലുണ്ടാകുന്ന കുട്ടിയാണ്.ഇത്തരം സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനപ്പുറം വൈവാഹികബന്ധം ഒരിക്കലും പുരുഷനുമായി ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ സ്വത്ത് സ്ത്രീയുടെ കയ്യില്‍ സുരക്ഷിതവുമായിരിക്കും.