Friday 22 November 2019




സിംപ്സൺസിന്റെ പ്രവചനം പിന്നെയും ശരിയായി; ഗ്രെറ്റാ തൻബെർഗിന്റെ വാക്കുകൾ വർഷങ്ങൾക്ക് മുന്നെ ലിസ പറഞ്ഞത്

By Chithra.19 Oct, 2019

imran-azhar

 

'ദി സിംപ്സൺസ്' പിന്നെയും ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കൻ ജനതയുടെ ഇഷ്ട പരമ്പരയായ ദി സിംപ്സൺസ് വീണ്ടും വാർത്തകളിൽ നിറയുന്നു. യുഎന്നിന്റെ പരിസ്ഥിതി ഉച്ചകോടിയിൽ ഗ്രെറ്റാ തൻബെർഗ് എന്ന 16കാരി രോഷത്തോടെ പ്രതികരിച്ച വാക്കുകൾ വർഷണങ്ങൾക്ക് മുൻപ് ലിസാ സിംപ്സൺ പറഞ്ഞിരുന്നു എന്നാണ് ആ പ്രത്യേകത.

 

2007ൽ ലിസാ സിംപ്സൺ എന്ന കഥാപാത്രം തന്റെ സ്‌കൂളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വികാരത്തോടെയും ആവേശത്തോടെയും സംസാരിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നും പരിസ്ഥിതിയെ നശിപ്പിക്കുന്നതിനാലും 50 വർഷങ്ങൾക്കൊണ്ട് സ്പ്രിങ്‌ഫീൽഡ് എന്ന പട്ടണം നശിച്ചുപോകുമെന്നാണ് ലിസ പറഞ്ഞത്.

 

 

വർഷങ്ങൾക്കിപ്പുറം ഗ്രെറ്റാ തൻബെർഗും ഏറെക്കുറെ ഇതേ വാക്കുകൾ തന്നെയാണ് യുഎൻ പരിസ്ഥിതി ഉച്ചകോടിയിൽ ലോകനേതാക്കൾക്ക് മുൻപിൽ ആവേശത്തോടെ സംസാരിച്ചത്. ഇതാദ്യമായല്ല 'ദി സിംപ്സൺസിന്റെ' പ്രവചനം സത്യമാകുന്നത്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആകുന്നതിന് മുൻപ് ട്രംപ് സിംപ്സൺസിലെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെടുകയും വർഷങ്ങൾക്ക് ശേഷം ട്രംപ് പ്രസിഡന്റ് ആയതിന് ശേഷം ആ എപ്പിസോഡിൽ ട്രംപ് നിന്ന അതെ സ്ഥാനത്ത് തന്നെ വർഷങ്ങൾക്ക് ശേഷം നിന്നു എന്നത് ഇപ്പോഴും ആളുകളെ അത്ഭുതപ്പെടുത്തുന്നതാണ്.