Wednesday 23 August 2017

അങ്ങനെ അവൾ സുന്ദരിയായി മടങ്ങി ................

By BINDU PP.26 Apr, 2017

imran-azhar

 

 


മരണം പേടിയാണ് പക്ഷെ മരണം സുന്ദരമാവുന്ന അവസ്ഥകൾ ഉണ്ട് ..........വർണശബളമായ ജീവിതം സ്വപനം കണ്ട് ഒരു കൊച്ചു പൂമ്പാറ്റയെ പോലെ പറന്നു നടക്കേണ്ട പ്രായത്തിൽ അവളുടെ ജീവൻ അപായപ്പെടുത്തി കാൻസർ കടന്നു വരുമ്പോൾ, ആ 20 കാരിക്ക് ഉറപ്പായിരുന്നു താൻ ഉടൻ മരിക്കുമെന്ന്. എന്നാൽ ആശയറ്റ ജീവിതം വേദനാസംഹാരികളുടെ പിൻബലത്തിൽ തള്ളി നീക്കുകയാണ് അവൾ ചെയ്‍തത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ സഹോദരിയെ അരികിൽ വിളിച്ച്‌ അവൾ പറഞ്ഞു, എനിക്ക് സുന്ദരിയായി മരിക്കണം.ബോൺ കാൻസർ ബാധിച്ച് മരണപ്പെടുന്നതിനു അഞ്ചു ദിവസം മുൻപാണ് സൗത്ത് ഫിനിപൈൻസ് സ്വദേശിനിയായ റേസിൻ പ്രെഗുണ്ട തന്റെ സഹോദരിയോട്‌ ഇതാവശ്യപ്പെട്ടത്. സൗന്ദര്യത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന റേസിന്റെ ഏറ്റവും വലിയ വിഷമമായിരുന്നു, രോഗത്തെ തുടർന്ന് തന്റെ സൗന്ദര്യം നഷ്ടപ്പെടുന്നത്. മരണത്തിൽ എങ്കിലും താൻ ഏറ്റവും സുന്ദരിയായിരിക്കണം എന്ന് അതിനാലാണ് അവൾ ആഗ്രഹിച്ചത്. അങ്ങനെ അവൾ സുന്ദരിയായി മടങ്ങി ................