Friday 17 November 2017

ഈ നാല്പത്തിയൊന്നുകാരിയുടെ സൗന്ദര്യ രഹസ്യം ഇതാണ് !

By Anju N P.13 Nov, 2017

imran-azhar

 


പ്രായം പോലും തോറ്റ്‌പോകുന്ന സൗന്ദര്യത്തിന്റെ ഉടമയാണ് തായ്‌വാന്‍ സ്വദേശിനിയായ ഇന്റീരിയര്‍ ഡിസൈനര്‍ ലൂര്‍ സൂ . 41 വയസ്സിലും 18 കാരിയെപ്പോലിരിക്കുന്ന ഇവരാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ താരം.

 

ചര്‍മ്മത്തില്‍ യാതൊരുവിധ പാടുകളോ ചുളിവുകളോ ഇല്ല എന്നതാണ് ഈ 41കാരിയുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നത്. ചിത്രങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെ ലൂറിനോട് ചര്‍മ്മ സൗന്ദര്യത്തിന്റെ രഹസ്യം അന്വേഷിച്ചും സോഷ്യല്‍മീഡിയാ ഉപയോക്താക്കള്‍ രംഗത്തെത്തി. ധാരാളം വെളളം കുടിക്കുകയും സൂര്യപ്രകാശത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാണ് താന്‍ ചെയ്യാറുളളതെന്ന് ലൂര്‍ പറയുന്നു.

 


മികച്ച സംരക്ഷണം നല്‍കുന്ന സണ്‍സ്‌ക്രീനുകളും ശ്രദ്ധയോടെ ഉപയോഗിക്കും. ഇത് കൂടാതെ ഭക്ഷണത്തിലും ലൂര്‍ ശ്രദ്ധിക്കുന്നുണ്ട്. ധാരാളം വെളളം കുടിക്കുക, എണ്ണ കൂടുതലുളള ഭക്ഷണം ഒളഴിവാക്കുക, വഴുവഴുപ്പുളള ഭക്ഷണം ഒഴിവാക്കുക, പഞ്ചസാര അധികമുളള പാനീയങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് ലൂര്‍ മറ്റുളളവര്‍ക്ക് ഉപദേശമായി നല്‍കുന്നത്. കൂടാതെ ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍ക്കൊളളിക്കാറുമുണ്ട്.