Friday 19 July 2019




ഉപയോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുവെന്ന ശശി തരൂരിന്റെ ആരോപണം നിഷേധിച്ച് ടിക് ടോക്ക്

By ANJU.03 Jul, 2019

imran-azhar

ഉപയോക്താക്കളില്‍ നിന്ന് നിയമവിരുദ്ധമായി ശേഖരിക്കുന്ന വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുവെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ആരോപണം നിഷേധിച്ച് ഹ്രസ്വ വീഡിയോകള്‍ പങ്കുവയ്ക്കുന്നതിനായുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്‌ളിക്കേഷന്‍ ടിക് ടോക്ക്.


തിങ്കളാഴ്ച ലോക്‌സഭയില്‍ ശൂന്യവേളയ്ക്കിടെയാണ് ശശിതരൂര്‍ ടിക് ടോക്കിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ചൈന സര്‍ക്കാര്‍ സ്ഥാപനമായ ചൈന ടെലകോമിലൂടെ ടിക്‌ടോകില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നാണ് ശശി തരൂരിന്റെ ആരോപണം. അമേരിക്കയില്‍ കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് 5.7 മില്യണ്‍ ഡോളര്‍ ടിക്‌ടോകിന് പിഴ ചുമത്തിയെന്നും ശശി തരൂര്‍ പറഞ്ഞു.


അതേസമയം, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണം ചൈനീസ് ഉടമസ്ഥതയിലുള്ള വിഡിയോ ആപ്‌ളിക്കേഷനായ 'ടിക്‌ടോക്’ തള്ളി. ടിക്‌ടോക് നിയമവിരുദ്ധമായി ചൈനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി അടിയന്തര നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടത്തിയ പ്രസ്താവനയ്ക്കു മറുപടിയായാണ് കമ്പനിയുടെ വിശദീകരണം.
ഓരോ രാജ്യത്തെയും നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വേണ്ടതെല്‌ളാം ചെയ്യുന്നുണ്ടെന്നും ടിക്‌ടോക് ഉടമസ്ഥരായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് വ്യക്തമാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന ടെലികോം വഴി ടിക്‌ടോക്കിന്റെ ഡേറ്റ ചൈന കൈക്കലാക്കുകയാണെന്ന് തരൂര്‍ ആരോപിച്ചിരുന്നു. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ ഇവര്‍ക്ക് യുഎസ് 57 ലക്ഷം ഡോളര്‍ പിഴ വിധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതേസമയം, ഡേറ്റയും സ്വകാര്യവിവരങ്ങളും ചോര്‍ത്തുന്നതു തടയാന്‍ രണ്ട് ദിവസം സമൂഹമാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു പ്രതിഷേധിക്കാന്‍ ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാന കോശമായ വിക്കിപീഡിയയുടെ സഹ സ്ഥാപകന്‍ ഡോ. ലാറി സാന്‍ജര്‍ ആഹ്വാനം ചെയ്തു. ചൈന ടെലികോമിന് സ്ഥാപനത്തില്‍ പങ്കാളിത്വമിലെ്‌ളന്നും ബൈറ്റ് ഡാന്‍സ് വിശദീകരിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ഉപയോക്താക്കളുടെ ഡേറ്റ യുഎസിലും സിംഗപ്പൂരിലുമാണ് സൂക്ഷിക്കുന്നത്.