Tuesday 07 April 2020




കൊഴിച്ചിൽ അകറ്റി തലമുടി തഴച്ചു വളരാന്‍....

By online desk.14 Mar, 2020

imran-azhar

 

 

കേശസംരക്ഷണകാര്യത്തില്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചില്‍ അകറ്റി തലമുടി തഴച്ചു വളരാന്‍ സഹായിക്കുന്ന പാര്‍ശ്വഫലമൊന്നുമില്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ.. ഇരട്ടി മധുരം, പാല്‍, കുരുമുളക്, ചെറുനാരങ്ങയുടെ കുരു: ഇരട്ടി മധുരം, പാല്‍, കുരുമുളക്, ചെറുനാരങ്ങയുടെ കുരു എന്നിവ ചേര്‍ത്തരച്ച് തലയില്‍ തേയ്ക്കുന്നത് മുടി കൊഴിഞ്ഞു പോകുന്നിടത്ത് നിന്ന് വീണ്ടും വളര്‍ന്ന് വരാന്‍ സഹായിക്കും.


മഹാഭൃംഗരാജ്, നെല്‌ളിക്ക, ആര്‍ണിക്ക, എള്ള്, ബദാം, ബ്രഹ്മി: മഹാഭൃംഗരാജ്, നെല്‌ളിക്ക, ആര്‍ണിക്ക, എള്ള്, ബദാം, ബ്രഹ്മി ഇവയെല്‌ളാം ചേര്‍ത്ത് വെളിച്ചെണ്ണയും ചേര്‍ത്ത് കലര്‍ത്തി മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യും. ചെറുതായി ചൂടാക്കി വേണം തലയില്‍ തേച്ച് പിടിപ്പിക്കാന്‍. ഈ എണ്ണ തേയ്ച്ച് അര മണിക്കൂര്‍ കഴിഞ്ഞ ശേഷം കഴുകി കളയാം.

 

ബ്രഹ്മി: ബ്രഹ്മിയാണ് മുടി വളരാന്‍ സഹായിക്കുന്ന മറ്റൊരു വഴി. ബ്രഹ്മി പൗഡര്‍, നെല്‌ളിക്കാപെ്പാടി, അശ്വഗന്ധ പൗഡര്‍ എന്നിവ തുല്യ അളവിലെടുത്ത് തൈരില്‍ കലക്കി മുടിയില്‍ തേയ്ക്കുക. അര മണിക്കൂറിന് ശേഷം കഴുകിക്കളയാം.

 

നെല്ലിക്ക: നെല്ലിക്ക ഉണക്കിപെ്പാടിച്ച് ഇളംചൂടുവെള്ളത്തില്‍ കലക്കി തലയില്‍ തേയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. നെല്ലിക്ക ജ്യൂസ് തലയില്‍ തേയ്ക്കുന്നതും മുടികൊഴിച്ചില്‍ തടയാന്‍ നല്ലതാണ്.

 

ശിക്കാക്കായ് പൗഡര്‍: മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് ശിക്കാക്കായ് പൗഡര്‍. ഇത് വെള്ളത്തില്‍ കലക്കി തലയില്‍ തേയ്ക്കുക. ശിക്കാക്കായ പൊടിച്ച് പൗഡറാക്കിയും ഉപയോഗിക്കാം


കൂവളത്തില, കുറുന്തോട്ടിയില, ചെമ്പരത്തിയില: ഒരുപിടി കൂവളത്തില, കുറുന്തോട്ടിയില, ചെമ്പരത്തിയില എന്നിവ അരച്ച് തലയില്‍ തേയ്ക്കുക. ഇത് മുടി കൊഴിച്ചില്‍ അകറ്റുന്നു.


ബദാം എണ്ണയും നെല്ലിക്ക നീരും: ബദാം എണ്ണയും നെല്ലിക്കാ നീരും ചേര്‍ത്ത മിശ്രിതം തലയോട്ടില്‍ നന്നായി തേച്ച് പിടിപ്പിക്കുക. അതിനുശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. ഇപ്രകാരം ചെയ്യുന്നത് കൊഴിച്ചില്‍ അകറ്റി തലമുടി തഴച്ചു വളരാന്‍ സഹായിക്കും.


മൈലാഞ്ചിയില: മൈലാഞ്ചിയില അരച്ച് ഉണക്കിയെടുത്ത പൊടി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി ദിവസവും തലയില്‍ തേയ്ക്കുക. ഇത് തലമുടി കൊഴിയുന്നത് തടയുന്നു.