Friday 14 December 2018


ഭാര്യയെ വേണ്ടെന്ന് വച്ചും ഡോക്ടര്‍ ഉദ്യോഗം ഉപേക്ഷിച്ചും യാത്രകള്‍ക്കായി ജീവിതം ഉഴിഞ്ഞ് വച്ച് കോഴിക്കോട് സ്വദേശി

By Anju N P.02 Dec, 2018

imran-azhar

 

മിന്നുകെട്ടിയ ഭാര്യയെ വേണ്ടെന്ന് വച്ചും ഡോക്ടര്‍ ഉദ്യോഗം ഉപേക്ഷിച്ചും യാത്രകള്‍ക്കായി മാത്രം ജീവിതം ഉഴിഞ്ഞുവെച്ചയാളാണ് കോഴിക്കോട് കടലുണ്ടി സ്വദേശി ഡോ. ബാബുസാഗര്‍ .
സമൂഹം ഒന്നടങ്കം എതിര്‍ത്തിട്ടും തന്റെ ആഗ്രത്തില്‍ നിന്നും പിന്‍മാറാന്‍ ബാബു തയ്യാറായില്ല. എല്ലാം വേണ്ടെന്ന് വച്ച് ആയാള്‍ ഓടിയത് സ്വന്തം ഇഷ്ടങ്ങള്‍ക്കൊപ്പം മനസ് പറയുന്നത് കേട്ട് മാത്രമായിരുന്നു.


18മത്തെ വയസില്‍ ലഡാക്കിനെ കുറിച്ചൊരു കുറിപ്പ് വായിച്ചാണ് കടലുണ്ടിക്കാരന്‍ ബാബു സാഗര്‍ തന്റെ യാത്ര തുടങ്ങുന്നത്. അവിടന്നങ്ങോട്ടുള്ള ഓരോ വഴിയും അയാളുടെ യാത്രപ്രേമത്തെ കൂടുതല്‍ നിറംപിടിപ്പിച്ചകോണ്ടേയിരുന്നു. സഞ്ചാരികള്‍ക്കിടയില്‍ മണാലിയുടെ ജിന്ന് എന്നറിയപ്പെടുന്ന ബാബു സാഗര്‍ ഇപ്പോള്‍ പുതിയൊരു മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്.

മൈനസ് 30 ഡിഗ്രി തണുപ്പുള്ള ആര്‍ട്ടിക് മേഖലയില്‍ ഒരു സാഹസിക വിനോദം. 20 പേര്‍ക്ക് അവസരം ലഭിക്കുന്ന ആര്‍ടിക്ക് പോളാര്‍ എക്സ്പിഡിഷന്‍ എന്ന മത്സരത്തിന് ഒരുങ്ങുകയാണ് ഡോ. ബാബു സാഗര്‍. എല്ലു നുറുങ്ങുന്ന തണുപ്പത്ത്, രക്തം പോലും ഉറഞ്ഞുരുകുന്ന നാട്ടില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സാഹസിക ദൗത്യത്തിനിറങ്ങുമ്പോള്‍ ബാബു സാഗര്‍ രാജ്യത്തിന്റെ യശസ് വാനോളം ഉയര്‍ത്തുകയാണ്.