Monday 11 December 2017

ജയ്പൂരിൽ കുഞ്ഞിന്റെ അത്ഭുത ജനനം: വയറ്റിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന തല

By BINDU PP.06 May, 2017

imran-azhar

 

 


ജയ്പൂരിൽ അത്ഭുത ജനനം, വയറ്റിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന തലയുമായി കുഞ്ഞിന്റെ ജനനം എല്ലാരിലും അത്ഭുതം ഉയർത്തി.ജയ്പൂരിലെ ജഹാസ്പൂരിലെ രാം സ്‌നേഹി ഹോസ്പിറ്റലിലാണ് 21 കാരിയായ യുവതി വയറ്റില്‍ നിന്നും കണ്ണുകളും ചെവികളും ഇല്ലാത്ത മറ്റൊരു തല കൂടി പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ട് ആരോഗ്യമുള്ള കൈകൾക്ക് പുറമെ ഒരു കൈ കൂടി കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ട്. ഗര്‍ഭിണിയായ യുവതിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അവരെ ജഹാസ്പൂരിലെ രാം സ്‌നേഹി ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നത്. തുടര്‍ന്ന് യുവതിയെ അടിയന്തിരമായി സോണോഗ്രാഫി സ്‌കാനിനും അള്‍ട്രാസൗണ്ടിനും വിധേയയാക്കുകയായിരുന്നു. യുവതിയുടെ വയറ്റില്‍ ഇരട്ടക്കുട്ടികളുണ്ടെന്ന് അതിലൂടെ തെളിയുകയും ചെയ്തിരുന്നു.തന്റെ ഭാര്യയുടെ ജീവനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും കുട്ടിക്ക് രണ്ടാം സ്ഥാനമേയുള്ളുവെന്നും ശസ്ത്രക്രിയക്ക് മുമ്പ് യുവതിയുടെ ഭര്‍ത്താവും കര്‍ഷകനുമായ 24കാരന്‍ ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സിസേറിയന് ശേഷം കുട്ടിയുടെ ഓപ്പറേഷന്‍ വിജയകരമായി നടത്തുന്നതിന് വേണ്ടി ജെകെ ലോണ്‍ ഹോസ്പിറ്റിലേക്ക് മാറ്റി. നാല് മണിക്കൂര്‍ നേരം നീണ്ട് നിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ഉദരത്തില്‍ നിന്നും പുറത്തേക്ക് തള്ളി നിന്നിരുന്ന രണ്ടാമത്തെ തല അഥവാ പാരസൈറ്റിക് ട്വിന്നിനെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ഈ തല കുട്ടിക്കാവശ്യമുള്ള രക്തത്തെയും പോഷകങ്ങളെയും ഇല്ലാതാക്കുമെന്നും അതിനാലാണ് അത് എത്രയും സാധ്യമായ വേഗത്തില്‍ നീക്കം ചെയ്തിരിക്കുന്നതെന്നുമാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇത് പാരസൈറ്റിക് ട്വിന്‍സ് ആണെന്ന് അപ്പോള്‍ വ്യക്തമായിരുന്നില്ല. സയാമീസ് ഇരട്ടകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അവസ്ഥയാണിത്. ഇതില്‍ ഒരു കുട്ടി തീര്‍ത്തും വളര്‍ച്ചയില്ലാത്ത വിധത്തിലായിരിക്കും നിലകൊള്ളുന്നതെന്നതാണ് പ്രത്യേകത. കുട്ടിയെയും അമ്മയെയും രക്ഷിക്കാന്‍ സാധിച്ചിരിക്കുന്നുവെന്നാണ് ഇവരെ ചികിത്സിക്കുന്ന ഗൈനക്കോളജിസ്റ്റാ ഡോ. വിജിയെത ഗാര്‍ഗ് വെളിപ്പെടുത്തിയിരിക്കുന്നത്.