Monday 18 June 2018

ബാബ എന്ന ദൈവത്തെ ഞാൻ കണ്ടുമുട്ടി ..!!! : വരിജശ്രീ വേണുഗോപാല്‍

By BINDU PP.20 Apr, 2017

imran-azhar

 

 


കഴിഞ്ഞ ദിവസം ബംഗളൂരു സ്വദേശിനിയായ വരിജശ്രീ വേണുഗോപാല്‍ എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ജനശ്രദ്ധ നേടിയിരുന്നു. ഒരു ആട്ടോ ഡ്രൈവറെ പരാമർശിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പരിചയമില്ലാത്ത സ്ഥലങ്ങളിൽ പോയാൽ ഏറ്റവും പേടി ഓട്ടോ ഡ്രൈവർമാരെയാണ്.... നമ്മൾക്ക് പരിചയമില്ലാത്ത സ്ഥലമാണെന്നറിഞ്ഞാൽ കൂടുതൽ ക്യാഷ് വാങ്ങും.. സ്ത്രീകളുടെ സെക്യൂരിറ്റി ഇതെല്ലം വലിയ പ്രശ്നമായി മാറുന്ന ഈ കാലഘട്ടത്തിലാണ് വരിജശ്രീ വേണുഗോപാല്‍ എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നത്. ഓട്ടോ ഡ്രൈവറെ ദൈവതുല്യനയാണ് വരിജശ്രീ വേണുഗോപാല്‍ കാണുന്നതെന്നാണ് യുവതി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.വിസ ഇന്റര്‍വ്യൂന് വേണ്ടി ഹൈദരാബാദിലെത്തിയ തന്റെ കൈയില്‍ ആവശ്യത്തിന് പണമുണ്ടിയിരുന്നില്ലെന്ന് വരിജശ്രീ പറയുന്നു. 5000 രൂപ ആവശ്യമായിരുന്നെങ്കിലും ഉണ്ടായിരുന്നത് 2000 രൂപ മാത്രമായിരുന്നു. ബാക്കിയുള്ള തുകയ്ക്കു വേണ്ടി ഹൈദരാബാദിലെ പതിനഞ്ചോളം എടിഎമ്മുകളില്‍ കയറിയിറങ്ങി. ചിലതില്‍ കാര്‍ഡ് എടുക്കുന്നുണ്ടായിരുന്നില്ല. മറ്റു ചിലതില്‍ പണമുണ്ടായിരുന്നില്ല. ബാബ എന്ന ഓട്ടോ ഡ്രൈവറയാരുന്നു തനിക്കൊപ്പമുണ്ടായിരുന്നതെന്ന് യുവതി പറയുന്നു.