Friday 24 September 2021




40 ലക്ഷം വില ഉള്ള വേലു എന്ന പോത്ത് ... ഉടമ അൻവറിന്റെ ചങ്ക്, ദിവസവും 40 കിലോ തണ്ണിമത്തൻ വേണം ആശാന്

By Preethi.05 Jul, 2021

imran-azhar

40 ലക്ഷം വില ഉള്ള വേലു എന്ന പോത്ത്, ഉടമ അൻവറിന്റെ ചങ്ക്,  ദിവസവും 40 കിലോ തണ്ണിമത്തൻ വേണം ആശാന്  

സോഷ്യൽ മീഡിയയിൽ തരംഗമായ വേലു എന്ന പോത്തിന്റെ കഥയാണിത്. ഊറ്റുകുഴി വേലു’ നവമാധ്യമങ്ങളിൽ വൈറലായതോടെ അവനെ സ്വന്തമാക്കാൻ നിരപതി ആളുകളാണ് എത്തിയത്. വേലുവിനെ സ്വന്തമാക്കാൻ 40 ലക്ഷം മോഹവില പറഞ്ഞുവരെ ആളെത്തി. എന്നാൽ ലക്ഷങ്ങളോ കോടികളോ അല്ല വലുത് തന്റെ വേലു ആണെന്നും അവന്റെ സ്നേഹം അതിലും വലുത് ആണെന്നും ഉടമ പട്ടത്താനം അച്ചപ്പണതെക്കതിൽ അൻവർ പറയുന്നു.  

വേലു എന്ന ഈ പോത്തിനെ അൻവർ ആറുവർഷം മുമ്പ് തഴവ കുറ്റിപ്പുറത്ത് സുഹൃത്തിന്റെ പക്കൽനിന്നു വാങ്ങിയതാണ്. വാകുമ്പോൾ  ഒമ്പത് മാസം പ്രായം. അഞ്ചേകാൽ അടി ഉയരവും, എട്ടരയടി നീളംവും, കറുത്തിരുണ്ട ദേഹംവും വാലാണെങ്കിൽ നിലത്തെത്തും അങ്ങനെ ഒരു ആനച്ചന്തമാണ് വേലുവിന്. അമ്മ പോത്തിനും നല്ല തലയെടുപ്പും തടിയും ഉണ്ടായിരുന്നു എന്ന് അൻവർ പറയുന്നു.

രണ്ടുവർഷം മുമ്പ് 1300 കിലോ ആയിരുന്നു വേലുവിന്റെ തൂക്കം. ഇപ്പോൾ അതിൽ കൂടുതലുണ്ടാകും എന്നാണ് ഉടമ അൻവർ പറയുന്നത്. വേലുവിന്റെ ആഹാര രീതിയിലുമുണ്ട് പുതുമകൾ. ദിവസവും 40 കിലോ തണ്ണിമത്തൻ കഴിക്കും. അല്ലെങ്കിൽ ചക്ക. പിന്നെ 10 പച്ചമുട്ട, മീനെണ്ണ, ലേഹ്യം, റുമെക് പൊടി എന്നിവയും കൂടാതെ കാലിത്തീറ്റയും. വേലുവിന് പുല്ലിനോട് വലിയ പ്രിയമില്ല. ദിവസവും തീറ്റയ്ക്കുമാത്രം ആയിരത്തഞ്ഞൂറ് രൂപമുതൽ 2000 രൂപ വരെ വേണ്ടി വരും എന്ന്  ആണ് ഉടമ പറയുന്നത്. പിന്നെ ഫുൾ ടൈം വെള്ളത്തിലാണ് വേലു, അതായത് വെള്ളത്തിൽ കിടക്കാനാണ് വേലുവിനെ ഇഷ്ടം.

സാധാരാണ ആനകൾക്കിടാറുള്ളതുപോലെ കഴുത്തിൽ പേരും ജനനത്തീയതിയും എഴുതിയ ബോർഡും മണിയും കാലിൽ ചിലങ്കയും ഒക്കെയായി അലങ്കരിച്ചാണ് വേലുവിനെ ഒരുക്കുന്നത്. ഇതേപോലെ ഒരുക്കി തന്നെയാണ് പരിപാടികൾക്കും വേലുവിനെകൊണ്ട് പോകുന്നത്. ‘മുറൈ’ എന്ന പോത്തിന്റെ സങ്കരയിനമാണെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. കേരളത്തിൽ ജനിച്ച പോത്ത് ഇത്രയും കൂറ്റനായി വളരുന്നത് ഇതാദ്യമാണെന്നും ഡോക്ടർമാർ പറയുന്നു.

കാലികളെ വാങ്ങി മറിച്ചുവിൽക്കുന്നതാണ് അൻവറിന്റെ ജോലി. വേലുവിന്റെ ഇണക്കവും ഗാംഭീര്യവും കണ്ടപ്പോൾ വിൽക്കാൻ തോന്നിയില്ല എന്നാണ് അൻവർ പറയുന്നത്. അൻവറിന്റെ സുഹൃത്തിന്റെ ഒഴിഞ്ഞപറമ്പിലാണ് വേലുവിനെ കെട്ടിയിടുന്നത്. വേലുവിനെ പ്രത്യേകം തൊഴുത്തില്ല. വെയിലായാലും മഴയായാലും വേലുവിന് അത് ഒരു പ്രശ്നമേ  അല്ല . വേലുവിന്റെ  പിറന്നാൾ ഇരവിപുരം എം.എൽ.എ. എം.നൗഷാദ് കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. വേലു ഇപ്പൊ കൊല്ലം ജില്ലക്കാരുടെ മാത്രം അല്ല കേരളക്കരയുടെ  അഭിമാനമാണ് .