By Chithra.04 Aug, 2019
ജീവിതത്തിലെ പ്രശ്നങ്ങളെ ഒരുവേള മറന്ന് കൊണ്ട് ഒരു സ്ത്രീ പാടുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കാട്ടുതീ പോലെ പടരുന്നത്. ബംഗാളിലെ റണഘട്ട് റെയിൽവേ സ്റ്റേഷനിലിരുന്നുകൊണ്ട് ലതാ മങ്കേഷ്ക്കറുടെ ഒരു ക്ലാസ്സിക്ക് ഗാനം ആലപിച്ചാണ് ഇവർ വൈറൽ ആയിരിക്കുന്നത്.
ബർപേട്ട ടൗൺ ദി പ്ലേസ് ഓഫ് പീസ് എന്ന ഫേസ്ബുക്ക് പേജിലാണ് ഇവരുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജൂലൈ 28ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 1.6 മില്യൺ തവണ ആളുകൾ കണ്ടുകഴിഞ്ഞിരിക്കുന്നു.
നമ്മുടെ നാട്ടിൽ കഴിവിന് ഒരുതരത്തിലുള്ള ക്ഷാമം ഇല്ലാ എന്ന് തെളിയിക്കുന്നതാണ് കൂലിപ്പണി ചെയ്ത് ജീവിക്കുന്ന സ്ത്രീയുടെ ഈ വീഡിയോ...പലപ്പോഴും ഇത്തരം കഴിവുള്ളവരെ ആരും തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും...