Monday 22 October 2018



ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണ പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്‌ ; വീഡിയോ

By anju.04 Oct, 2018

imran-azhar

ഓടുന്ന ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്ന് സഞ്ചരിക്കുന്നതിനിടെ പുറത്തേക്ക് വീഴാനൊരുങ്ങിയ പെണ്‍കുട്ടി സഹയാത്രക്കാരന്റെ സമയോതിതമായ ഇടപെടല്‍ കാരണം അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. പിടിവിട്ട് വീണ പെണ്‍കൂട്ടിയെ സമീപത്തുണ്ടായിരുന്ന യാത്രക്കാരന്‍ വസ്ത്രത്തില്‍ പിടിച്ചാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

 


മുംബൈ താനെ സ്വദേശിയാണ് പെണ്‍കുട്ടി. സമീപത്തുകൂടെ മറ്റൊരു ട്രെയിന്‍ കടന്നു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ വലിയൊരപകടത്തിന് വഴിവച്ചേനെ.

 

പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി സംസാരിച്ചു. തിരക്കില്ലാതിരുന്നിട്ടും വാതില്‍ക്കല്‍ നിന്ന് യാത്ര ചെയ്തതാണ് അപടകത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി.