Monday 16 December 2019




കല്യാണം 'പച്ച' പിടിപ്പിക്കാൻ ദക്ഷ് ഇവന്റസ്‌

By online desk .27 Nov, 2019

imran-azhar

 

 

സംസ്ഥാനത്ത് ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ച് തൃശൂരിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ദക്ഷ് ഇവന്റസ്‌ നടത്തിയ ഗോ ഗ്രീൻ കല്യാണം ശ്രദ്ധയാകർഷിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗോ ഗ്രീൻ കല്യാണമാണ് ദക്ഷ് ഇവന്റസ്‌ നടത്തിയത്. ' താൻ ആദ്യം ഇത്തരത്തിലൊരു ആശയം മുന്നോട്ട് വെച്ചപ്പോൾ ആരും സഹകരിച്ചിരുന്നില്ലെന്നും, ആശയം സ്വീകരിക്കുന്നതിൽ ഇവർ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും ദക്ഷ് ഇവന്റസ്‌ സ്ഥാപകൻ ദിഷൻ പറഞ്ഞു. "പാർട്ടി ഹാളിലെ എല്ലാ വസ്തുക്കളിലൂടെയും ആളുകൾക്ക് പരിസ്ഥിതി സൗഹൃദ സന്ദേശം അയയ്ക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്നും. സ്റ്റേജ് ഡെക്കറേഷൻ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗമായിരുന്നു. സ്റ്റേജും ഹാളും അലങ്കരിക്കാൻ 250 ഓളം വാഴയിലകൾ ഉപയോഗിച്ചു," ദിഷൻ പറഞ്ഞു. ചെലവ് ചുരുക്കി മിതമായ നിരക്കിൽ മെച്ചപ്പെട്ട രീതിയിൽ വിവാഹം നടത്താൻ താല്പര്യപ്പെടുന്നുവെങ്കിൽ നിങ്ങൾക്കും ദക്ഷ് ഇവന്റസിനെ സമീപിക്കാം.