Friday 22 November 2019




വിമാനത്തിനുള്ളിൽ ഡോക്ടർ ദമ്പതികളുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ വൈറൽ

By Sooraj Surendran.04 Sep, 2019

imran-azhar

 

 

കണ്ണൂർ: വിവാഹം എത്രത്തോളം ആർഭാടമാക്കാം എന്നതുപോലെ ഇന്ന് യുവതലമുറ വിവാഹ ഫോട്ടോഷൂട്ടിനും വളരെയേറെ പ്രാധാന്യം നൽകാറുണ്ട്. മറ്റാരേക്കാളും തങ്ങളുടെ ഫോട്ടോഷൂട്ട് ലോകം മുഴുവനും ശ്രദ്ധിക്കണമെന്ന് താല്പര്യമുള്ളവരാണ് ഭൂരിഭാഗം ദമ്പതികളും. ഇത്തരത്തിൽ ലോകം മുഴുവൻ ശ്രദ്ധ നേടുകയാണ് വിമാനത്തിനുള്ളിൽ നടന്ന ഒരു അടിപൊളി ഫോട്ടോഷൂട്ട്.

Image may contain: 7 people, people smiling, sky and outdoor

അടൂർ സ്വദേശി ലാൽകൃഷ്ണയുടെയും, കണ്ണൂർ സ്വദേശി ശ്രുതിയുടെയും വിവാഹ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. വിവാഹശേഷം കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് പോകാനായി കയറിയ ഇൻഡിഗോ വിമാനത്തിനുള്ളിലാണ് ഫോട്ടോഷൂട്ട് നടന്നത്. ഇരുവരും ഡോക്ടർമാരാണ്. വിമാനത്തിലെ ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. വിമാന ജീവനക്കാർ ഫോട്ടോഷൂട്ടിന് അനുമതി നൽകുകയായിരുന്നു. ക്യാമറാമാന്‍മാരായ അമ്ബു രമേശും വിമല്‍ ശങ്കറുമാണ് ഈ വൈറൽ ഫോട്ടോഷൂട്ടിന് പിന്നിൽ. തൃശൂര്‍ പൂരത്തിനിടയില്‍ പകര്‍ത്തിയ ലാല്‍ കൃഷ്ണ- ശ്രുതി ദമ്ബതികളുടെ സേവ് ദി ഡേറ്റ് വിഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Image may contain: 2 people, people smiling, people standing, sky and outdoor