Wednesday 23 January 2019


സുഹൃത്തുക്കളുടെ 'പണി' അതിരുവിട്ടു: പന്തിയില്‍ ഭക്ഷണം വലിച്ചെറിഞ്ഞ് നവവരന്‍

By anju.10 Jan, 2019

imran-azhar




വിവാഹ ദിനത്തില്‍ ചെറുക്കനും പെണ്ണിനും പണി കൊടുക്കുന്നത് മിക്കയിടങ്ങളിലും ഒരു ചടങ്ങായി മാറിയിരിക്കുന്നു. വിനോദത്തിന് വേണ്ടി ചെയ്യുന്ന ഇത്തരം വേലത്തരങ്ങള്‍ പലപ്പോഴും അതിര് വിട്ട് പോകാറുണ്ട്. എന്നിരുന്നാലും ഇതെല്ലാം സഹിച്ച് ഒന്നും മിണ്ടാതെ സുഹൃത്തുക്കളുടേയും വീട്ടുകാരുടേയും പണികള്‍ ഒന്നും മിണ്ടാതെ ചെക്കനും പെണ്ണും അനുസരിക്കുകയാണ് പതിവ്.

 

അതിരുവിടുന്ന ഇത്തരം ആഘോഷങ്ങള്‍ക്കെതിരെ പ്രതികരിച്ച് കുളമായ ഒരു കല്യാണ ദിവസത്തെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സഹികെട്ട മണവാളന്‍ പ്രതികരിക്കുന്ന രംഗമാണ് വീഡിയോയില്‍ ഉള്ളത് .