Friday 22 March 2019


ഹെയര്‍ ഡൈ ഉപയോഗിച്ച 19കാരിക്ക് കിട്ടിയത് എട്ടിന്റെ മുട്ടന്‍ പണി !

By Anju N P.11 Dec, 2018

imran-azhar

ഹെയര്‍ ഡൈ ഉപയോഗിച്ച 19കാരിക്ക് കിട്ടിയത് എട്ടിന്റെ മുട്ടന്‍ പണി. ഹെയര്‍ ഡൈ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം യുവതിയുടെ തല നീര് വന്ന് വികൃത രൂപമായി മാറി. ഫ്രാന്‍സിലുള്ള എസ്റ്റെല്ല എന്ന കൗമാരക്കാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഡൈയിലെ കെമിക്കലിന്റെ അംശമാണ് ഇത്തരമൊരു ഈ അലര്‍ജിക്ക് കാരണമായത്. ഈ ഉല്‍പ്പന്നം പരീക്ഷിക്കുവാനായി വളരെ ചെറിയ അളവില്‍ ഡൈ എടുത്ത് ഇവര്‍ തലയില്‍ തേക്കുകയായിരുന്നു. ഇത് തേച്ച ഉടന് തന്നെ എസ്റ്റെല്ലയുടെ മുഖത്ത് നീര് വന്ന് വീര്‍ക്കുകയായിരുന്നു.

 

ഇവര്‍ ഉടന്‍ തന്നെ അലര്‍ജിക്ക് പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകള്‍ കഴിച്ചുവെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. പിറ്റേന്ന് ഇവരുടെ മുഖം നീര് വച്ച് വികൃതമായി മാറുകയായിരുന്നു. ഇവരുടെ നാക്ക് ഉള്‍പ്പടെയാണ് നീര് വച്ച് വലുതായത്. ശ്വാസതടസം നേരിട്ടതോതോടെ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ വിദഗ്ദ ചികിത്സകള് നടത്തിയതിനു ശേഷമാണ് ഇവരുടെ മുഖത്തെ നീര് കുറഞ്ഞത്.

 

പിന്നീട്, തനിക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കാതിരിക്കുവാനായി എസ്റ്റെല്ല തന്റെ അനുഭവം സോഷ്യല്‍മീഡിയ വഴി എല്ലാവരോടുമായി പങ്കുവയ്ക്കുകയായിരുന്നു.