Friday 25 May 2018

"ഹെയർ ദ പ്രൈഡ് ഓഫ് വുമൻ": പരസ്യം വൈറൽ

By BINDU PP.05 Apr, 2017

imran-azhar

 

 


സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ സ്ത്രീ സുരക്ഷയെ ഫോക്കസ് ചെയ്ത് ഒരുപാട് പരിപാടികളും ഹ്ര്വസ ചിത്രങ്ങളും വരുന്നു. അപമാനിതയായ ഒരു സ്ത്രീ പിന്നീട് കൈക്കൊള്ളുന്ന ഉറച്ച തീരുമാനത്തെയും പ്രതിഷേധത്തെയും ചിത്രീകരിക്കുന്ന ഹെയർ ദ പ്രൈഡ് ഓഫ് വുമൻ എന്നപരസ്യം വൈറലാവുകയാണ്. നീണ്ട മുടി ഉള്ള ഒരു സുന്ദരി ബ്യൂട്ടി പാർലറിൽ കാത്തുനിന്ന് തന്റെ ഊഴം ആവുമ്പോൾ മുടി വെട്ടാൻ വേണ്ടി പോയിരിക്കുകയാണ് പരസ്യത്തിന്റെ തുടക്കത്തിൽ.മുടിയുടെ നീളം കുറക്കൂ എന്നാണ് അവൾ ബ്യൂട്ടീഷ്യനോട് ആവശ്യപ്പെടുന്നത്. ഭംഗിയുള്ള മുടിയാണ് ട്രിം ചെയ്താൽ പോരെയെന്ന് ബ്യൂട്ടീഷ്യൻ ചോദിക്കുന്നു. വേണ്ട മുറിച്ചാൽ മതിയെന്നാണ് പെൺകുട്ടിയുടെ നിലപാട്. കുറച്ച് മുടി കളഞ്ഞശേഷം ബ്യൂട്ടീഷ്യൻ മതിയോ എന്ന് ചോദിക്കുന്ന ചോദ്യത്തിന് ഇനിനിയും കുറയ്ക്കാൻ പറയുന്ന പെൺകുട്ടിയുടെ മറുപടിയിൽ അവളുടെ കണ്ണുകളിൽ തീഷ്ണത കാണാം .................ഇനിയും ചെറുതാക്കിക്കോളൂ.. ആർക്കും പിടിച്ചു വലിക്കാൻ സാധിക്കാത്ത വണ്ണം- അവൾ കൂട്ടിച്ചേർക്കുന്നു. സ്വയം സുരക്ഷിതയാകാനാണ് അവൾ സ്വന്തം മുടി മുറിച്ചെറിയുന്നത്. സ്ത്രീകൾക്കെതിരെയുള്ള പ്രശ്നങ്ങൾക്കുനേരെ ഉറക്കെ പ്രതിഷേധിച്ചാണ് പരസ്യത്തിന്റെ നിലപാട്.ഏപ്രിൽ രണ്ടിന് ബെസ്റ്റ് ആഡ്സ് ആണ് പരസ്യം പോസ്റ്റ് ചെയ്തിട്ടുള്ളത്. നാൽപത് ലക്ഷത്തിൽ അധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.