Sunday 16 December 2018


വിട്ടുകൊടുക്കരുത്; നിരീശ്വരവാദികള്‍ക്ക് കയറി ഇറങ്ങാനുള്ളതല്ല ശബരിമല' യുവതിയുടെ വീഡിയോ വൈറലാകുന്നു

By Anju N P.29 Sep, 2018

imran-azhar


കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രതികരണവുമായെത്തിയ യുവതിയുടെ വീഡിയോ വൈറലാകുന്നു. നമ്മുടെ ആചാരം ഒരിക്കലും വിട്ടുകൊടുക്കരുത്, നിരീശ്വരവാദികള്‍ക്ക് കയറി ഇറങ്ങാനുള്ളതല്ല ശബരിമല. ചങ്കൂറ്റമുള്ള ആണ്‍കുട്ടികളാണ് ഇപ്പോള്‍ ശബരിമലയില്‍ പോയിക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയല്ല ഏത് കോടതി വന്നാലും പെണ്ണുങ്ങളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും അതിനുവേണ്ടി തന്നെ ഏത് പാതിരാത്രിക്ക് വന്ന് വിളിച്ചാലും അതിന് വേണ്ടി ഇറങഅങിവരാന്‍ സജ്ജയാണെന്നും പറയുന്നു. കല്‍പ്പാത്തി സ്വദേശിയായ ബേബിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

നേരത്തെയും സ്ത്രീകള്‍ക്കെതിരെ പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ അയ്യപ്പനെ കാണാന്‍ സ്ത്രീകള്‍ വെമ്പല്‍ കൊണ്ടതാണ് കേരളത്തില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് പറഞ്ഞുകൊണ്ടുള്ള ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നാല്‍പ്പത്തൊന്ന് ദിവസം വൃതമെടുത്ത് ശബരിമലയില്‍ പോകാന്‍ നിങ്ങളെക്കൊണ്ടാകുമോ. നാണമില്ലാത്ത ജന്മങ്ങളാണോ നിങ്ങള്‍ എന്നൊക്കെയായിരുന്നു അന്ന് ബേബി വീഡിയോയില്‍ ചോദിച്ചിരുന്നത്.