Monday 01 June 2020




ഹെൽമറ്റ് ധരിച്ചില്ല, പോലീസ് പിഴ ചുമത്തി; സങ്കടം സഹിക്കാനാകാതെ യുവാവ് ബൈക്ക് തല്ലിത്തകർത്തു

By Sooraj Surendran .04 Dec, 2019

imran-azhar

 

 

ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് പിഴ ചുമത്തിയതിനെ തുടർന്ന് യുവാവ് സ്വന്തം ബൈക്ക് തല്ലിത്തകർത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ഹെൽമറ്റ് ധരിക്കാത്തതിനാൽ പിഴ തുക നല്കാൻ ആവശ്യപ്പെട്ടപ്പോൾ യുവാവ് അസ്വാഭാവികമായി പെരുമാറുകയായിരുന്നു. തുടർന്ന് ബൈക്ക് റോഡിലിട്ട് തല്ലിത്തകർത്ത ശേഷം ഉച്ചത്തിൽ നിലവിളിച്ച് കരയുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം നടന്നത് ഉത്തര്‍ പ്രദേശിലെ മീററ്റിലാണെന്നാണ് റിപ്പോർട്ടുകൾ. യുവാവിനെ പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും, യുവാവ് ബൈക്കിലിരുന്ന് കരച്ചിൽ തുടരുന്നതും ദൃശ്യങ്ങളിൽ കാണാം.

 

https://twitter.com/i/status/1198889107092492288