Saturday 23 September 2017

നായ ഇറച്ചി മേളയ്ക്ക് തുടക്കം ............

By BINDU PP.24 Jun, 2017

imran-azhar

 

 

ചൈനയിൽ പ്രസിദ്ധമായ ‘നായ ഇറച്ചി മേള’ യുലിൻ നഗരത്തിൽ തുടങ്ങി. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഈ മേളയ്ക്കായി ആയിരക്കണക്കിന് നായകളെയാണ് കൊന്നൊടുക്കുന്നത്. ഈ നായ ഇറച്ചി ഉപയോഗിച്ച് രുചികരമായ നിരവധി വിഭവങ്ങളാണ് മേളയിൽ പാകം ചെയ്യുന്നത്.മേളയ്ക്ക് വിലക്കുണ്ടാകും എന്ന ഊഹാപോഹങ്ങൾക്ക് ഇടയിലാണ് പ്രദേശവാസികൾ ഇത്തവണ വീണ്ടും പരിപാടി സംഘടിപ്പിച്ചത്.മൃഗങ്ങളോടുള്ള ക്രൂരതയാണ് ഈ മേളയെന്ന് ആരോപിച്ച് സന്നദ്ധസംഘടനകൾ സജീവമായി രംഗത്തുണ്ട്.ലിച്ചി പഴവും ഇറച്ചിക്കൊപ്പമുള്ള പ്രധാന വിഭവമാണ്. യുലിൻ ലിച്ചി നായ ഇറച്ചി ആഘോഷമെന്നും ഈ മേള അറിയപ്പെടുന്നു. പതിറ്റാണ്ടുകളായ ചൈനയിൽ നടത്തി വരുന്ന മേളയാണ് ഈ നായ ഇറച്ചി മേള.