Wednesday 23 January 2019


തെറ്റ് പറ്റി; ഭക്ഷണം പാതി കഴിച്ച ജീവനക്കാരനെ പിരിച്ച് വിട്ടെന്ന് സൊമാറ്റോ

By Anju N P.13 Dec, 2018

imran-azhar

ഡെലിവറി നല്‍കാന്‍ കൊണ്ട് പോകുന്ന ഭക്ഷണം ജീവനക്കാരന്‍ വഴിയില്‍വെച്ച് കഴിച്ച സംഭവത്തില്‍ സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി തെറ്റ് സമ്മതിച്ചു. ആഭ്യന്തര അന്വേഷണം നടത്തി ഇയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി സൊമാറ്റോ ബ്ലോഗില്‍ അറിയിച്ചു.

 

ഫുഡ് പാക്കറ്റുകള്‍ തുറക്കുന്ന ഡെലിവറി ജീവനക്കാരോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കേസുകള്‍ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യും. ഇനി മുതല്‍ ഭക്ഷണ പാക്കറ്റുകള്‍ തുറക്കാന്‍ കഴിയാത്ത വിധത്തിലുള്ള പാക്കിങ് ഏര്‍പ്പെടുത്തും. ഭക്ഷണം തുറന്നു എന്ന് മനസിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഒരു അധിക ലെയര്‍ പാക്കിങ്ങില്‍ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.

 


മധുരയില്‍ നടന്ന സംഭവമാണ് സൊമാറ്റോയുടെ പേര് കളങ്കപ്പെടുത്തി ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ടര മിനിട്ടുള്ള വിഡിയോയില്‍ സൊമാറ്റോയുടെ ഡെലിവറി ബോയി ഇടക്ക് വാഹനം നിര്‍ത്തി ഭക്ഷണ പൊതികള്‍ തുറന്ന് അല്‍പം കഴിച്ച ശേഷം വീണ്ടും പാക്ക് ചെയ്ത് വെക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

https://twitter.com/Madan_Chikna/status/1072149484199534592