Friday 24 September 2021
POPCORN

മലയാള സിനിമയുടെ '​തി​ല​ക​'ക്കു​റി; ഓ​ർ​മ്മ​ക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ​ ​ഒ​ളി​മ​ങ്ങാ​തെ ​ഇന്നും...

കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ 'തിലക'ക്കുറി ഓർമ്മകളുടെ തിരശീലയിൽ ഒളിമങ്ങാതെ ഇന്നുമുണ്ട്. ശബ്ദഗാഭീര്യം കൊണ്ടും വികാരം തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടൻ. ഇന്ന് മലയാള സിനിമയുടെ പെരുന്തച്ചന് ഒമ്പതാം ചരമവാർഷികം. 2012 സെപ്തംബർ 24 നായിരുന്നു തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് വിട പറഞ്ഞത്. നിലനിൽപ്പിന് വേണ്ടി മാത്രമല്ല നിലപാടുകൾക്കും വേണ്ടിയുള്ളതാകണം ജീവിതം എന്ന് പഠിപ്പിച്ച കലാകാരൻ. സ്‌കൂൾ നാടകവേദികളിൽ നിന്ന് പ്രൊഫഷണൽ നാടകവേദികളിലേക്ക് ചേക്കേറിയ തിലകൻ, നാടകത്തിന്റെ കൈ പിടിച്ചായിരുന്നു സിനിമയിലേക്ക് കടന്നുവരുന്നത്.

'ഫാഷന്‍ലോകത്തെ മാമാങ്കം'; മെറ്റ് ഗാല 2021, വെറൈറ്റി ലുക്കിൽ തിളങ്ങി റിഹാനയും, കിം കദാഷിനും

ഫാഷൻ ലോകം ഉറ്റുനോക്കുന്ന വേദിയാണ് മെറ്റ് ഗാല. ഫാഷന്‍ലോകത്തെ ഏറ്റവും വലിയ മാമാങ്കമായ മെറ്റ് ഗാല ഫാഷന്‍ലോകത്തെ ഓസ്‌കര്‍ എന്നാണ് അറിയപ്പെടുന്നത്. മെയ് മാസം നടത്തേണ്ടിയിരുന്ന മെറ്റ് ഗാല ഇക്കുറി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബറിലാണ് നടത്തിയത്. അമേരിക്കയിലെ ഏറ്റവും വലിയ മ്യൂസിയം ആയ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിലാണ് മെറ്റ് ഗാല നടക്കുന്നത്. പ്രിയതാരങ്ങളുടെ വേറിട്ട ഫാഷൻ ലുക്കുകൾ കാണാനുള്ള ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. അതേസമയം ഇക്കുറി നടക്കുന്ന മെറ്റ് ഗാലയിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി താരവും നടിയും ബിസ്സിനസ് വുമണുമായ കിം കർദാഷ്യാന്റെ പേരാണ്.

നാടകക്കാരനായ സിനിമാക്കാരൻ...

നാടകവുമായുള്ള ബന്ധമായിരിക്കണം ഞങ്ങൾ രണ്ടുപേരെയും വളരെ പെട്ടെന്ന് വലിയ സൗഹൃദത്തിലേക്ക് നയിച്ചത്. പിന്നീട് "അനിയൻ ബാവ ചേട്ടൻ ബാവ" തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ ആ സൗഹൃദത്തിന്റെ ആഴം പിന്നെയും വർധിച്ചു. നിരന്തരം കാണുകയോ, ഫോണിൽ സംസാരിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല പക്ഷെ ആഴമാർന്ന ആ സൗഹൃദം ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ മകളുടെ വിവാഹ സൽക്കാരം എറണാകുളത്തു നടന്നപ്പോൾ അവിടെയും ഞാൻ ഉണ്ടായിരുന്നു. അവസാനം കണ്ടത് "വൺ" സിനിമയിൽ ഒന്നിച്ചഭിനയിക്കുമ്പോളാണ്.നടന്‍ റിസബാവയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരനും ചലച്ചിത്ര താരവുമായ പ്രേംകുമാർ. വൈകാരികമായ വാക്കുകളിലൂടെയാണ് അദ്ദേഹം റിസബാവക്കൊപ്പമുള്ള അനുഭവങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

മറഞ്ഞത് മലയാളികളുടെ സ്വന്തം ജോണ്‍ ഹോനായി; മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് വില്ലൻ!

പ്രശസ്ത സിനിമ സീരിയൽ നടൻ റിസബാവയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് മലയാള സിനിമ ലോകം. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരുന്നു റിസബാവ. വില്ലനായാൽ തനി വില്ലൻ. 'ഇൻ ഹരിഹർ നഗർ' എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ സിനിമ യാത്രയിൽ വഴിത്തിരിവായത്. മലയാള സിനിമ കണ്ട എക്കാലത്തെയും ക്ലാസിക് വില്ലനിസമാണ് ഇൻ ഹരിഹർ നഗറിലൂടെ പിറന്നത്.

ഖുറേഷി അബ്രാമിന്റെ ആ കണ്ണട ഇനി സയീദ് മസൂദിന്!

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രമാണ് ലൂസിഫർ. മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രം തീയറ്ററുകളിൽ വമ്പൻ വിജയമാണ് കൊയ്തത്. സ്റ്റീഫൻ നെടുമ്പള്ളിയായും, ഖുറേഷി അബ്രാമായും മോഹൻലാൽ നിറഞ്ഞാടിയപ്പോൾ മലയാള സിനിമയിൽ പിറന്നത് ആദ്യ 200 കോടി ചിത്രം. സ്റ്റീഫൻ നെടുമ്പള്ളിയായും, ഖുറേഷി അബ്രാമായും മോഹൻലാൽ ബിഗ് സ്‌ക്രീനിലെത്തിയപ്പോൾ ആ വേഷപ്പകർച്ചയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ള ഷർട്ടും, വെള്ള മുണ്ടുമായിരിക്കുന്നു സ്റ്റീഫന്റെ വേഷമെങ്കിൽ, കറുത്ത കോട്ടും, സ്യൂട്ടും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ച് മരണമാസ് ലൂക്കിലായിരുന്നു ഖുറേഷി അബ്രാം എത്തിയത്. താരം ഖുറേഷിയായപ്പോള്‍ ഉപയോഗിച്ച കണ്ണടയും ഏവര്‍ക്കും ഇഷ്ടമായിരുന്നു. ഇപ്പോഴിതാ ആ കണ്ണട പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വി തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി മോഹൻലാൽ: അന്നും ഇന്നും ആരാധകർക്ക് പ്രിയം ലാൻഡ് ക്രൂയിസർ തന്നെ!

മലയാളത്തിന്റെ അഭിമാന താരം പ്രിയ നടൻ മോഹൻലാലിൻറെ വാഹന ശേഖരത്തിൽ ഇതാ ഒരു പുതിയ അതിഥി കൂടി. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള ക്രിസ്റ്റയാണ് താരം സ്വന്തമാക്കിയത്. വെള്ള നിറത്തിലുള്ള ക്രിസ്റ്റയും മോഹൻലാലിനുണ്ട്. ഏകദേശം 24.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ് ഷോറൂം വില. 2.4 ലീറ്റര്‍ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 150 പിഎസ് കരുത്തും 360 എൻഎം ടോർക്കുമുണ്ട്. ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടമാറ്റിക് പതിപ്പാണ് നിപ്പോൺ ടൊയോട്ടയിൽ നിന്ന് താരം സ്വന്തമാക്കിയത്.

ദുബായ് നഗരം പോലെയാണ് മമ്മൂക്ക... എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി; വേറിട്ടൊരു പിറന്നാൾ ആശംസയുമായി രമേശ് പിഷാരടി

മലയാളത്തിന്റെ വല്യേട്ടന് ഇന്ന് എഴുപതാം പിറന്നാള്‍. കല, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടൻ രമേശ് പിഷാരടിയും മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: "ദുബായ് നഗരം പോലെയാണ് മമ്മൂക്ക.. മണലരണ്യങ്ങളിൽ കഠിന പ്രയത്നം കൊണ്ടു പടുത്തുയർത്തിയ സ്വപ്ന ഭൂമി.ഓരുപാടുപേരെ ആ നഗരം രക്ഷപെടുത്തി.ആ നഗരം അസ്വദിച്ചവരും അനുഭവിച്ചവരും ഒരുപാടുണ്ട്. ഇനിയും വിസ എടുക്കുവാനും പോകുവാനും ആഗ്രഹിക്കുന്ന എത്രയോ പേർ...... എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി"

ഗ്യാലക്സി ഫോൾഡ് 3! ഇന്ത്യയിലെത്തും മുൻപേ ലാലേട്ടന്റെ കയ്യിലെത്തി, വില കേട്ടാൽ ഞെട്ടും

സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കിയിരിക്കുകയാണ് പ്രിയ നടൻ മോഹൻലാൽ. ഇന്ത്യയിൽ ഫോൾഡ് 3 അവതരിപ്പിക്കുന്നതിന് മുൻപാണ് ഗാഡ്ജെറ്റ് ലാലേട്ടന്റെ കയ്യിലെത്തിയിരിക്കുന്നത്. ഫോൾഡ് 3യുടെ വില കേട്ടാൽ ഞെട്ടും. ഫോള്‍ഡ് 3 സീരീസിന്റെ വില തുടങ്ങുന്നത് 1800 ഡോളറിലാണെങ്കില്‍ (ഏകദേശം 1.3 ലക്ഷം രൂപ) ഫ്‌ളിപ് സീരീസിന്റെ തുടക്ക വേരിയന്റ് 1000 ഡോളറിനാണ് വില്‍ക്കുന്നത്. ഈ മാസം പത്തിനാണ് ഫോള്‍ഡ് 3 യുടെ ഔദ്യോഗിക അവതരണം. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ലാലേട്ടനൊപ്പം കല്യാണിയുടെ വർക്ക് ഔട്ട്! മാസ് ചിത്രം, സോഷ്യൽ മീഡിയയിൽ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലായി വീണ്ടുമൊരു ലാലേട്ടൻ ചിത്രം കൂടി. ഇത്തവണ മോഹൻലാലിനൊപ്പം ഒരാൾ കൂടിയുണ്ട്. മറ്റാരുമല്ല നമ്മുടെ കല്യാണി പ്രിയദർശൻ. മോഹൻലാലും, കല്യാണിയും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. "വരനെ ആവശ്യമുണ്ട്" എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപ് കല്യാണി നടത്തിയ മേക്കോവറും വാർത്തകളായിരുന്നു. ഇപ്പോൾ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലാണ് കല്യാണി അഭിനയിക്കുന്നത്. ഒരു മുഴുനീള കുടുംബ ചിത്രമായാണ് "ബ്രോ ഡാഡി" അണിയറയിലൊരുങ്ങുന്നത്.

Show More