Tuesday 20 November 2018


ഒരു കട തുടങ്ങിയാണെങ്കിലും പോരാട്ടം തുടരുമെന്ന് നടി പാര്‍വതി

By Anju N P.07 Nov, 2018

imran-azhar


കൊച്ചി: സിനിമയില്‍ നിന്ന് തന്നെ മനപൂര്‍വ്വം ചിലര്‍ ചേര്‍ന്ന് മാറ്റിനിര്‍ത്തിയാലും സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടേ പിന്നോട്ടുളളൂവെന്ന് നടി പാര്‍വ്വതി. ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കവേയാണ് നടി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കലക്ടീവ് രൂപീകരിക്കപ്പെട്ടതിന്റെ ഇന്നേവരെയുളള സംഭവ വികാസങ്ങളും തനിക്ക് നേരെ ഉയരുന്ന ഭീഷണികളെയും കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.

 


പലരും സിനിമ മാത്രം ചെയ്ത് ജീവിക്കുന്നവരാണ്. എനിക്ക് ചിലപ്പോള്‍ ഒരു കട തുടങ്ങി ജീവിതവും പോരാട്ടവും മുന്നോട്ടു കൊണ്ടുപോകാനാകും. പക്ഷേ പലര്‍ക്കും അതിന് കഴിയില്ല' എന്നും പാര്‍വതി പറഞ്ഞു.