Wednesday 24 October 2018



ഒടുവില്‍ ഒടിയന്‍ മാണിക്യന്‍ ഒരുങ്ങിക്കഴിഞ്ഞു...അപ്പൊ കളി തുടങ്ങാം അല്ലെ....

By Anju N P.14 Dec, 2017

imran-azhar

 


'കാലമേ നന്ദി, കഴിഞ്ഞുപോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പിക്കാന്‍ സാധിച്ചതിന്. എന്റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന്.. ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പൊ തുടങ്ങാം അല്ലെ.' വെറ്റിലയില്‍ നൂറുതേച്ച് കൊണ്ട് നടനവിയ്മയം മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണിവ.

 


അതെ...ആരാധകര്‍ ഏറെ അകാംക്ഷയോടെ കാത്തിരുന്ന ടീസര്‍, ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഒടുവില്‍ പുറത്തു വിട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി എത്തിയ മാണിക്യന്‍ വലിയ ആശ്ചര്യമാണ് ആരാധകര്‍ക്ക് നല്‍കിയത്. മുപ്പത് വയസുകാരനായും ചിത്രത്തില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനായി ഗ്രാഫിക്സിന്റെ സഹായം ഉപയോഗിക്കില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയിരുന്നു. തടി കുറച്ച് മാണിക്യനായി മോഹന്‍ലാലിനെ ഒരുക്കാന്‍ ഫ്രാന്‍സില്‍ നിന്നും ഇരുപത്തിയഞ്ച് പേരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

 


പുതിയ രൂപമാറ്റത്തിലുള്ള ലാലിന്റെ ടീസറും ചിത്രങ്ങളും ഇതിനോടകം തന്നെ സൈബറിടത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. എന്നാല്‍, അപ്പോഴും അത് തങ്ങളുടെ ലാലേട്ടന്‍ തന്നെയാണോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. പതിനെട്ട് കിലോ കുറച്ച് കൂടുതല്‍ ചെറുപ്പമായിട്ടാണ് ലാലേട്ടന്‍ എത്തിയിരിക്കുന്നത്.