By BINDU PP.20 Apr, 2017
ഒറ്റ ടേക്കിൽ പഞ്ച് ഡയലോഗ് പറഞ്ഞ് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജാണ് എസ്.പി യായി തിളങ്ങി. പോലീസ് വേഷമണിഞ്ഞതിനുശേഷം പി.സി ജോർജ് തകർക്കുവായിരുന്നു.ഒറ്റ ടേക്കിൽ പൂർത്തിയായതിന്റെ സന്തോഷം സംവിധായകരായ മിത്രൻന്റെയും നൗഫാലുദ്ദീന്റെയും മുഖത്തുണ്ട്. കനൽക്കാലം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ വന്ന് ജീവിക്കുന്ന വെൽഡിംഗ് തൊഴിലാളിയുടെ ജീവിത മുഹൂർത്തങ്ങൾ ചിത്രീകരിക്കുന്നതു കൊണ്ട് കനൽക്കാറ്റിൽ പാതിയോളം തമിഴും പറയുന്നുണ്ട്. ചിത്രത്തിൽ പ്രശസ്ത മലയാളം തമിഴ് നടൻ കൃഷ്ണ കുമാറും, സൂപ്പർ ഹിറ്റ് തമിഴ് ചിത്രം തെരിയിലെ വില്ലൻ ബാസ്ത്യനും അഭിനയിക്കുന്നുണ്ട്. പി.സി ജോർജിന്റെ അഭിനയ മുഹൂർത്തങ്ങൾ കാണുവാനായി പൂഞ്ഞാർ എം എൽ എയുടെ ആരാധകർ ലോക്കേഷനിൽ തടിച്ചുകുടി.