Saturday 11 July 2020




ആരാധകരെ വിസ്മയിപ്പിച്ച് തകർപ്പൻ ലുക്കിൽ ലാലേട്ടൻ; ബിഗ് ബ്രദറിന് 12 ദിനങ്ങൾ

By Sooraj Surendran.04 Jan, 2020

imran-azhar

 

 

മലയാള സിനിമ ആസ്വാദകരും, ആരാധകരും വിസ്മയത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ബിഗ് ബ്രദറിന് ഇനി വെറും 12 ദിനങ്ങൾ മാത്രം. സംവിധായകൻ സിദ്ധിഖിന്റെ സംവിധാന മികവും, തകർപ്പൻ ആക്ഷൻ രംഗങ്ങളുമാണ് ആരാധകരെ ചിത്രത്തിലേക്ക് കൂടുതൽ ആകർഷിപ്പിക്കുന്നത്. ബിഗ് ബ്രദർ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാകുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചനകൾ. 1,700,166 ആളുകളാണ് ട്രെയ്‌ലർ ഇതിനോടകം കണ്ടിരിക്കുന്നത്.

 

ലാലേട്ടന്റെ തകർപ്പൻ ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മോഹൻലാലിൻറെ കരിയറിലെ തന്നെ മികച്ച ചിത്രമായ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് സിൽവയാണ് ബിഗ് ബ്രദറിലും ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ബിഗ് ബ്രദർ.

 

 

ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. മിര്‍ണ, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷാമാൻ ഇന്റർനാഷണലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോർക്ക്, മനു ന്യൂയോർക്ക്, ജെൻസോ ജോസ്, വെെശാഖ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.