By Abhirami Sajikumar.30 Mar, 2018
സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' സിനിമയിലെ ആദ്യ വീഡിയോ ഗാനമെത്തി. മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, മോഹന്‍ലാല്‍ എന്ന നടന്റെ സിനിമകളിലൂടെയുള്ള ഒരു സഞ്ചാരമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചങ്കും ചങ്കിടിപ്പുമായി മോഹന്‍ലാലിനെ കാണുന്ന മിനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു ചിത്രത്തിലെത്തുന്നത്.