Sunday 17 February 2019


മികച്ച നവാഗത ഇന്ത്യൻ സംവിധായകന് കെ ആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം

By Sooraj Surendran .06 Dec, 2018

imran-azhar

 

 

തിരുവനന്തപുരം: 23-ാമത്‌ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നവാഗത ഇന്ത്യൻ സംവിധായകന് കെ ആര്‍ മോഹനന്റെ പേരിൽ എന്‍ഡോവ്‌മെന്റ് ഏർപ്പെടുത്തി. ചലച്ചിത്രമേളയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ എന്‍ഡോവ്‌മെന്റ് ഏർപ്പെടുത്തുന്നത്. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ ഇന്ന് , മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്ന 14 ഇന്ത്യൻ ചിത്രങ്ങളാണ് ഇക്കുറി നവാഗതർക്കുള്ള ഈ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മേളയുടെ സമാപന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. കെ ആര്‍ മോഹനന്റെ സ്മരണാർത്ഥം ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററാണ് പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ കുമാര്‍ ഷഹാനി,എഴുത്തുകാരിയുമായ മീനാക്ഷി ഷെദ്ദേ,ചലച്ചിത്ര നിരൂപകൻ സി എസ് വെങ്കിടേശ്വരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിർണ്ണയിക്കുന്നത്.