Thursday 25 April 2019


ഐഎഫ് എഫ്കെ: മീഡിയ സെന്ററിന്റെ ഉദ്‌ഘാടനം ടാഗോർ തീയറ്ററിൽ നടന്നു

By Sooraj Surendran.06 Dec, 2018

imran-azhar

 

 

തിരുവനന്തപുരം: 23-ാമത്‌ രാജ്യാന്തര ചലച്ചിത്രമേളയ്ക്കായുള്ള മീഡിയ സെന്ററിന്റെ ഉദ്‌ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ടാഗോർ തീയറ്ററിൽ നടന്നു. ചലച്ചിത്രമേള 7ന് വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്‌ഘാടന ചടങ്ങുകൾ നടക്കുക. ഇന്ന് നടന്ന മീഡിയ സെന്റർ ഉദ്‌ഘാടനത്തിന് ശേഷം മീഡിയ പാസുകൾ വിതരണം ചെയ്യും. പി ആർ ഡി മീഡിയാ ലിസ്റ്റിൽ ഉൾപ്പെട്ട മാധ്യമങ്ങൾക്കാണ് പാസ് അനുവദിക്കുന്നത്. പാസുകൾ വാങ്ങാൻ വരുന്ന മാധ്യമ പ്രവർത്തകർ സ്ഥാപനത്തിലെ സ്വന്തം തിരിച്ചറിയൽ രേഖയുടെ കോപ്പിയും ബ്യൂറോ ചീഫിന്റെ കത്തും കയ്യിൽ കരുത്തേണ്ടതാണ്.