By സൂരജ് സുരേന്ദ്രൻ .13 Feb, 2021
മനുഷ്യനൊപ്പം പ്രകൃതിയെയും സമയത്തെയും കൂടി സംബന്ധിക്കുന്നതാണ് സിനിമയെന്ന് സംവിധായകൻ അക്ഷയ് ഇൻഡിക്കർ.
സിനിമകളുടെ പ്രമേയം പലപ്പോഴും മനുഷ്യനെ മാത്രം കേന്ദ്രീകരിക്കുകയാണ്.
നമുക്ക് ചുറ്റുമുള്ള പ്രകൃതിയും കാലവുമൊക്കെ സിനിമകളിൽ മനുഷ്യനോളം തന്നെ പ്രാധാന്യ മർഹിക്കുന്നവയാണന്നും അദ്ദേഹം പറഞ്ഞു.
സ്ഥൽ പുരാൻ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.