Friday 05 March 2021




ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെപോലും ഭരണകൂടം നിയന്ത്രിക്കുന്നു; അരുൺ കാർത്തിക്

By സൂരജ് സുരേന്ദ്രൻ .13 Feb, 2021

imran-azhar

 

 

വർത്തമാനകാലത്തെ നിയന്ത്രണങ്ങൾ സ്വതന്ത്ര ചിന്തകളുടെയും ചലച്ചിത്ര മേളകളുടെയും ഭാവി ചോദ്യചിഹ്നമാക്കി മാറ്റിയിരിക്കുകയാണെന്ന് നസിർ എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ കാർത്തിക്.

 

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെപോലും ഭരണകൂടം നിയന്ത്രി ക്കുകയാണ് .കലയുടെ സമസ്ത മേഖലകളിലുമുള്ള ആ നിയന്ത്രണം ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണന്നും അരുൺ കാർത്തിക് ഓപ്പൺ ഫോറത്തിൽ പറഞ്ഞു.

 

സെൻസറിങ് സിനിമകളുടെ ആത്മാവിനെ നശിപ്പിക്കുകയാണ് .

 

സിനിമയുടെ സർട്ടിഫിക്കേഷന് മാത്രമാണ് സെൻസർ ബോർഡിന് രൂപം നൽകിയിരിക്കുന്നതെന്നും അതിൽ കവിഞ്ഞുള്ള ഇടപെടലാണ് അവർ നടത്തുന്നതെന്നും സംവിധായകൻ ഗൗരവ് മദൻ പറഞ്ഞു.

 

ഓപ്പൺ ഫോറത്തിൽ മോഹിത് പ്രിയദർശി, മനോജ് ജാസൺ, ശ്യാം സുന്ദർ, തമിഴ്, റ്വിത ദത്ത തുടങ്ങിയവരും പങ്കെടുത്തു.