Wednesday 07 December 2022




ഇളം നീല സാരിയില്‍ ബോൾഡ് ലുക്കിൽ ഷംന കാസിം

By Web Desk.27 Aug, 2022

imran-azhar

 

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയാണ് ഷംന കാസിം. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം സ്ഥിരമായി തന്‍റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

ഇപ്പോഴിതാ സാരിയിലുള്ള ഷംനയുടെ ബോൾഡ് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഷംന തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

 

സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് ഷംന എത്തിയിരിക്കുന്നത്. സ്ട്രിപ് ഡിസൈൻ ആണ് സാരിയുടെ പ്രത്യേകത. ഇളം നീലയ്ക്കൊപ്പം വയലറ്റ്, പിങ്ക്, മെറൂണ്‍ നിറങ്ങളും സാരിയില്‍ കാണാം. ബോർഡറിൽ ബീഡ്സ് വർക്കുകളുണ്ട്. സ്ലീവ്‌ലസ് ബ്ലൗസ് ആണ് ഇതിനൊപ്പം ഷംന പെയർ ചെയ്തത്.

 

ഡീപ് നെക്കുള്ള ബ്ലൗസിൽ എംബ്രോയ്ഡറിയും വരുന്നുണ്ട്. ഇസ ഡിസൈനർ സ്റ്റുഡിയോയാണ് ഷംനയ്ക്കായി ഈ കോസ്റ്റ്യൂം ഒരുക്കിയത്. മനോഹരമായ ഒരു ചോക്കറും വളയുമാണ് ആക്സസറൈസ് ചെയ്തത്. പ്രിയങ്കയാണ് സ്റ്റൈലിങ് ചെയ്തത്.