Monday 22 October 2018



ജിസിസി വിതരണാവകാശത്തില്‍ റെക്കൊര്‍ഡിട്ട് കൊച്ചുണ്ണി !!!

By BINDU PP .09 Oct, 2018

imran-azhar

 

 


നിവിന്‍ പോളി ചിത്രം കായകുളം കൊച്ചുണ്ണി ചരിത്രത്തിൽ ഇടം പിടിക്കാൻ ഒരുങ്ങി. ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ജിസിസി വിതരണാവകാശം അമ്പരപ്പിക്കുന്ന തുകയ്ക്കാണ് വിറ്റു പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുവരെ ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച വിതരണാവകാശ തുകയേക്കാള്‍ വലുതാണ് ഇത്. എന്നാല്‍ തുകയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു.കൊച്ചുണ്ണിയായി നിവിൻ പൊളി എത്തുമ്പോൾ സുഹൃത്തായ ഇത്തിക്കരപ്പക്കിയായി മോഹൻലാൽ ആണെന്നുള്ളതാണ് സിനിമയുടെ ഹൈലൈറ്.


45 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രത്തിൽ ഏകദേശം പതിനായിരത്തോളം ജൂനിയർ ആർടിസ്റ്റുകൾ അഭിനയിക്കുന്നുണ്ട്.കേരളത്തില്‍ 300 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരങ്ങൾ. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും മൊഴിമാറ്റുന്ന കായംകുളം കൊച്ചുണ്ണി നിർമിക്കുന്നത്.ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തുമ്പോള്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി എത്തുന്നത്. അതിഥി താരമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം തന്നെ കവര്‍ന്നെടുക്കുമോയെന്ന ആശങ്കയിലാണ് നിവിന്‍ പോളി ആരാധകര്‍. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്രയിലൂടെയാണ് ഈ താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.