Saturday 22 September 2018



സിനിമയിൽ അരനൂറ്റാണ്ട്; കെപിഎസി ലളിതയെ ആദരിച്ചു

By BINDU PP .12 Feb, 2018

imran-azhar

 

 

തൃശൂർ:മലയാള സിനിമയുടെ ഒരു ഭാഗംകെപിഎസി ലളിത അഭിനയത്തിന്റെ അരനൂറ്റാണ്ട് തികഞ്ഞിരിക്കുന്നു.മലയാള സിനിമയും തൃശ്ശൂർ നഗരവും ഒത്തുചേർന്നാണ് കെപിഎസി ലളിതയെ ആദരിച്ചത്. 'ലളിതം 50' എന്ന പേരിട്ട പരിപാടിയിൽ വച്ചാണ് ആദരിച്ചത്. പ്രമുഖ വ്യക്തികൾ പങ്കെടുത്തു സംസാരിച്ചിരുന്നു. പരിപാടിയിൽ മമ്മൂട്ടി, മോഹൻലല്‍, ഇന്നസെന്‍റ് തുടങ്ങിയ അഭിനേതാക്കൾ പങ്കെടുത്തു. സാംസ്‌കാരിക മന്ത്രി എ.സി.മൊയ്തീൻ 'ലളിതം 50' ഉദ്ഘാടനം ചെയ്തു.തൃശൂർ നടന്ന 'ലളിതം 50'ൽ മലയാളത്തിലെ മുൻകാല നായികമാരായിരുന്ന ശാരദ,കെപിഎസി ലീല, മേനക, ജലജ വിധുബാല എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. അമരത്തിലെ അഭിനയത്തിന് തനിക്ക് എല്ലാ പിന്തുണയും നൽകിയത് മ്മൂട്ടിയാണെന്ന് ലളിത അനുസ്‌മരിച്ചു. അരയഭാഷയിൽ ഡബ്ബ് ചെയ്യാൻ മമ്മൂട്ടി സഹായിച്ചു. അമരത്തിലെ അഭിനയത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് അർഹതപ്പെട്ടതാണെന്നും ലളിത വ്യക്തമാക്കി. ലളിതയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ടാണ് മമ്മൂട്ടി സ്നേഹം പ്രകടിപ്പിച്ചത്.

 

പി. ജയചന്ദ്രൻ, വിജയ് യേശുദാസ്, ഉണ്ണി മേനോൻ തുടങ്ങിയവർ ഒരുക്കുന്ന സംഗീത സന്ധ്യയും വിനീത് അപർണ ബാലമുരളി, രചന നാരായണൻ കുട്ടി എന്നിവര്‍ ഒരുക്കുന്ന നൃത്തവും മെഗാഷോയുടെ ഭാഗമായുണ്ടായി . സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കൂടിയാണ് കെപിഎസി ലളിത.