Thursday 02 April 2020




തിരക്കഥയുമായി ഹിറ്റ് മേക്കർ ഡെന്നീസ് ജോസഫ് ... സംവിധാനം ഒമർ ലുലു

By online desk .22 Feb, 2020

imran-azhar

 

ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമക്ക് തിരക്കഥയുമായി മലയാള സിനിമയിലെ ഹിറ്റ്‌മേക്കർ ഡെന്നീസ് ജോസഫ് . ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിനുവേണ്ടിയാണ് ഡെന്നീസ് ജോസഫ് വീണ്ടും തിരക്കഥ രചിക്കുന്നത്.

 

മോഹൻലാൽ, മമ്മൂട്ടി എന്നിവരെ മലയാള സിനിമയിലെ താരരാജാക്കൻമാരായി അവരോഹിച്ച സിനിമകളുടെയെല്ലാം തൂലിക ഡെന്നീസ് ജോസഫിന്റേതാണ്. ഡെന്നീസ്‌ ജോസഫ്‌ തിരക്കഥയൊരുക്കിയ തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലൂടെയാണ്‌ മോഹൻലാലിന്‌ സൂപ്പർ താര പദവി ലഭിച്ചത്‌.

 

ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുക്കെട്ടിൽ പിറന്ന സിനിമകളെല്ലാം ഒരു കാലത്ത് മലയാള സിനിമയിലെ ട്രെൻഡുകളായിരുന്നു. ഇപ്പോൾ ഏഴ് വർഷങ്ങൾക്കു ശേഷം ഡെന്നീസ് ജോസഫ് വീണ്ടും തിരക്കഥ രചിക്കുന്നത് ഒമർ ലുലുവെന്ന യുവസംവിധായകനു വേണ്ടിയാണ്. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലവ്, ധമാക്ക എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. മലയാള സിനിമയിലെ ഒരു സൂപ്പർ താരമായിരിക്കും ഡെന്നീസ് ജോസഫ്-ഒമർ ലുലു ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. പ്രമുഖ താരങ്ങളെല്ലാം സിനിമയിൽ ഉണ്ടായിരിക്കും.