Friday 21 July 2017

അമ്മ യോഗം; താരങ്ങളുടെ സെൽഫി ചിത്രങ്ങൾ വൈറൽ

By DM.30 Jun, 2017

imran-azhar

പ്രമുഖ യുവ നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നുള്ള വിവാദങ്ങളും വാർത്തകളും ചർച്ച ചെയ്യാൻ താര സംഘടനയായ 'അമ്മ'യിലെ താരങ്ങൾ ഇന്ന് കൊച്ചിയിൽ കൂടി ചേർന്നു.

 

ഇന്നലെ നടന്ന ചോദ്യം ചെയ്യല്‍ മൂലം അമ്മയുടെ ട്രഷററായ ദിലീപിന് ഇന്നലെ എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തില്ല. എന്നാൽ ഇന്നത്തെ യോഗത്തില്‍ ദിലീപ് പങ്കെടുത്തിരുന്നു.

 

മമ്മൂട്ടി, മോഹ‍ൻലാൽ, ഇന്നസെന്റ്, ഗണേഷ് കുമാര്‍ , ദിലീപ്, നിവിൻ പോളി ഇന്ദ്രജിത് തുടങ്ങിയ മിക്ക പ്രമുഖ താരങ്ങളും യോഗത്തില്‍ പങ്കെടുത്തു. ആക്രമിക്കപ്പെട്ട നടി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടില്ല.

 

യോഗത്തിനു എത്തിയ താരങ്ങളുടെ ഫോട്ടോകളും സെൽഫികളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. സെൽഫികൾ ഒഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്തതോടെ താരങ്ങൾ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റു വാങ്ങാൻ തുടങ്ങിയിരിക്കുന്നു. 'നടി അക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യാൻ വന്നതോ അതോ സെൽഫി എടുക്കാൻ വന്നതോ ?' , 'സിനിമയിലെ പോലെ യോഗത്തിലും വന്നു അഭിനയിക്കുന്ന താരങ്ങൾ ..' എന്നീ പരിഹാസ - വിമർശന കമ്മന്റ്റുകൾ കൊണ്ട് നിറഞ്ഞു താരങ്ങളുടെ പോസ്റ്റുകൾ. എന്തായാലും നടി അക്രമിക്കപ്പെട്ട കേസിനെ കുറിച്ച് കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാം ..