Monday 13 July 2020




തങ്കച്ചിക്കും തങ്കയിൻ കണവർക്കും വിവാഹ വാര്‍ഷിക ആശംസകൾ നേർന്ന് പൂർണ്ണിമ ഇന്ദ്രജിത്

By Akhila Vipin .28 Apr, 2020

imran-azhar



അനിയത്തിയും നടിയുമായ പ്രിയാ മോഹന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. പ്രിയയുടെ എട്ടാം വിവാഹ വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. നടന്‍ നിഹാല്‍ പിള്ളയാണ് പ്രിയയുടെ ജീവിത പങ്കാളി.ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ടുള്ള പൂർണ്ണിമയുടെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

 

പ്രിയയുടെ കല്യാണ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പൂർണിമ ആശംസകൾ നേർന്നത്. ഇന്ദ്രജിത്, മക്കളായ നക്ഷത്ര ഇന്ദ്രജിത്, പ്രാർത്ഥന ഇന്ദ്രജിത്, പൃത്വിരാജ്, സുപ്രിയ മേനോൻ, മല്ലിക സുകുമാരൻ എന്നിവരെയും ചിത്രത്തിൽ കാണാം. ചിത്രങ്ങൾക്കൊപ്പം തങ്കച്ചിക്കും തങ്കയിൻ കണവർക്കും വിവാഹ ആശംസകൾ എന്ന പൂർണ്ണിമയുടെ കുറിപ്പാണ് ഏറെ ചർച്ച ആയത്.