Monday 12 November 2018


മലയാളത്തിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പുതിയ മുഖം കൂടി മുകേഷ് നായർ..

By PR.21 Oct, 2018

imran-azhar

മലയാള സിനിമയിൽ വില്ലൻ വില്ലൻ കഥാപാത്രങ്ങളിലൂടെ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഒട്ടേറെ താരങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയിരിക്കുകയാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന ചിത്രത്തിലൂടെ മുകേഷ് നായർ എന്ന തിരുവനന്തപുരംകാരൻ.


ചിത്രത്തിൽ മഹേഷ് എന്ന വില്ലൻ കഥാപത്രത്തെയാണ് മുകേഷ് അവതരിപ്പിച്ചത്. ഒരുമുറി നാരങ്ങയും തേനുംകൊണ്ട് മദ്യപാനം നടത്തുന്ന വില്ലൻ കഥാപാത്രം മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങളുടെ കണക്ക് എടുക്കുമ്പോൾ മുന്നിൽ തന്നെ ഉണ്ടാകും. മഹേഷ് എന്ന കഥാപാത്രം മലയാളത്തിൽ ഒട്ടേറെ അവസരങ്ങളാണ് മുകേഷിന് നേടികൊടുത്തിരിക്കുന്നത്.


പ്രസാദ് നൂറനാട് ചിത്രം ചിലപ്പോൾ പെൺകുട്ടി, രാജീവ് നാഥ് ചിത്രം അനിയൻ കുഞ്ഞിനും തന്നാലായത് , അഘിൽ വൈദ്യർ ചിത്രം പ്രമുഖർ ,ഇലന്തൂർ വിജയകുമാർ ചിത്രം ഈ ഫോർ എലിഫന്റ് ,തമിഴ് സംവിധായകൻ നന്ദയുടെ ഹോളിവുഡ് ചിത്രം , ബോബൻ സാമൂവൽ ചിത്രം ,അരുൺ ലാൽ ചിത്രം, നവാഗതനായ പ്രശോഭ് രവി തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. 10 ഭാഷകളിൽ ഇന്ത്യയിലുടനീളവും പുറംരാജ്യങ്ങളിലുമായി പ്രദർശനം തുടരുകയാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ.


ലോകത്തെ മുൻനിര ചാനൽ ശൃംഖലയായ സ്റ്റാർ ഗ്രൂപ്പിന്റെ സ്റ്റാർ ന്യൂസിനുവേണ്ടി വാർത്താധിഷ്ടിത പരമ്പരകൾ നിർമ്മിച്ചുകൊണ്ടാണ് മാധ്യമ രംഗത്തേയ്ക്ക് അദ്ദേഹത്തിന്റെ കടന്നുവരവ്. പിന്നീട് ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പി, ദേശിയ മാധ്യമമായ ഇന്ത്യ ടിവി തുടങ്ങിയ അന്തർദേശിയ, ദേശിയ മാധ്യമ സ്ഥാപനങ്ങളിൽ മുകേഷ് നായർ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ഏരീസ് ഗ്രൂപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസർ, ഇൻഡീവുഡ് ടിവിയുടെ ചീഫ് ഓപറേറ്റിങ് ഓഫീസർ എന്നീ പദവികൾ വഹിക്കുന്നു. മാധ്യമപ്രവർത്തനത്തോടൊപ്പം അഭിനയ ജീവിതവും കൊണ്ടുപോകുന്ന ചുരുക്കം ചിലരിൽ ഒരാളാണ് മുകേഷ്.