Friday 22 March 2019


ഗൂഢാലോചനയില്‍ എനിക്കും പങ്കുണ്ട്, ധ്യാനും പങ്കാളിയാണ്: അജു വര്‍ഗീസ്

By Farsana Jaleel.25 Sep, 2017

imran-azhar

 

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അജു വര്‍ഗീസ്. അജുവിന്റെ ഈ വാക്കുകള്‍ കേട്ട് ആരാധകര്‍ ഞെട്ടി. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ സുരാജ് വെഞ്ഞാറമൂടിന്റെ ചോദ്യത്തിനുള്ള അജുവിന്റെ മറുപടിയായിരുന്നു.

 

അജുവിന് ഗൂഢാലോചനയില്‍ പങ്കുണ്ട്. പക്ഷേ അത് നടിയെ ആക്രമിച്ച കേസിലോ മറ്റു അക്രമ കേസിലോ ഒന്നുമല്ല. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ഗൂഢാലോചന എന്ന പുതിയ ചിത്രത്തില്‍ താന്‍ പങ്കാളിയാണെന്നായിരുന്നു അജു പറഞ്ഞത്. പക്ഷേ അജുവിന്റെ ഈ വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

 

തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മംമ്ത മോഹന്‍ദാസാണ്. കോഴിക്കോടുകാരായ നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രപശ്ചാത്തലം.