Tuesday 19 March 2019


അമല സ്ലിം ആണ്, പക്ഷേ ഈ ഓട്ടം എന്തിന്? വീഡിയോ കാണാം

By Farsana Jaleel.24 Oct, 2017

imran-azhar

 

അമലാ പോള്‍ ഓടുകയാണ്. മത്സരത്തിന് വേണ്ടിയല്ല അമലയുടെ ഈ ഓട്ടം. എഎല്‍.വിജയുമായുള്ള വേര്‍പിരിയല്‍ മുതല്‍ അമലാ പോള്‍ എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാലിപ്പോള്‍ അമല വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

 

അമല ഓടുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാണ്. പഞ്ചാബാണ് അതിന് കാരണം. യാത്രക്കിടെ അമല പോള്‍ കുറച്ചു നാള്‍ പഞ്ചാബില്‍ ചിലവഴിച്ചു. ദീപാവലി ദിനങ്ങള്‍ കൂടിയായിരുന്നു അത്. പഞ്ചാബുകാര്‍ക്ക് ദീപാവലി ദിനങ്ങള്‍ മധുരമേറിയതാണ്. അതുകൊണ്ട് തന്നെ ആ ദിനങ്ങളില്‍ അമല ഒരുപാട് മധുരം കഴിച്ചു. അതിന് പകരമാണ് അമലയുടെ ഈ ഓട്ടം.

 

ഡയറ്റിംഗിലൂടെയോ ഫിറ്റനസ് സെന്ററില്‍ പോയതു കൊണ്ടോ കാര്യമില്ലെന്നും അമല പറയുന്നു. പകരം ദിവസവും ഒരു മണിക്കൂര്‍ ഓടുന്നത് ഫിറ്റ്‌നസ് വര്‍ദ്ധിപ്പിക്കുമെന്നും താരം പറയുന്നു. അതിനാലാണ് ദീപാവലി സ്വീറ്റ്‌സ് അകത്താക്കിയ ശേഷം അമല ഓടുന്നത്. അമലയുടെ ഈ ദീപാവലി ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.