Thursday 14 December 2017

നിവിന്റെ മുഖത്ത് നോക്കി അവതരാക ദുല്‍ഖര്‍ എന്ന് വിളിച്ചു, വൈറലായി നിവിന്റെ പ്രതികരണം

By Farsana Jaleel.07 Dec, 2017

imran-azhar

നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചി റിലീസിനൊരുങ്ങവെ തമിഴ് ചാനലുകളിലെ നിത്യ സന്ദര്‍ശകനാണിപ്പോള്‍ നിവിന്‍ പോളി. റിച്ചിയുടെ പ്രൊമേഷന്റെ ഭാഗമായി ഒരു തമിഴ് ചാനലില്‍ അഭിമുഖത്തിനെത്തിയ നിവിന്‍ പോളിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു.

 

നിവിന്‍ പോളി എത്തിയതോടെ അവതാരകയുടെ ആമുഖ സംഭാഷണം തുടങ്ങി. നിവിന് പകരം ദുല്‍ഖര്‍ സല്‍മാന് സ്വാഗതം ചെയ്ത് നിവിനെ ഞെട്ടിച്ച് അവതാരക. നിവിന് പകരം ദുല്‍ഖറിന്റെ പേര് അഭിസംബോധന ചെയ്യുകയായിരുന്നു അവതാരക. പേര് മാറ്റി വിളിച്ചപ്പോഴുള്ള നിവിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. അവതാരകയ്ക്ക് തന്നെ മനസ്സിലാകാത്തതാണോ എന്ന ഒരു അങ്കലാപ്പും നിവിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല.

 

അവതാരകയ്ക്ക് നിവിന്റെ പേര് മാറിപ്പോയതായിരുന്നില്ല. നിവിന്റെ പ്രതികരണം എന്തെന്ന് അറിയാന്‍ ചാനല്‍ അധികൃതര്‍ ഒപ്പിച്ച കുസൃതിയായിരുന്നു. നിവിന്റെ പ്രതികരണം അറിയാന്‍ നോക്കിയ അവതാരകയാണ് സത്യത്തില്‍ ചമ്മിയത്. ഇത്രയും നല്ല അഭിനയം കാഴ്ച്ച അവതാരകയെ പ്രശംസിക്കാനും നിവിന്‍ മറന്നില്ല. നല്ല അഭിനയം...നിങ്ങള്‍ക്ക് സിനിമയില്‍ ഒരു കൈ നോക്കിക്കൂടെ എന്നായി അവതാരകയോട് നിവിന്‍. വേറെ ഏതെങ്കിലും താരമായിരുന്നെങ്കില്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോകുമായിരുന്നെന്നും നിവിന്‍ ഇത്ര എളിമയുള്ള വ്യക്തിയാണെന്നും അവതരാക നിവിനോട് പറഞ്ഞു.