Monday 24 June 2019




ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരങ്ങളുടെ നിറവിൽ 'ആൻഡ് ദ് ഓസ്കർ ഗോസ് ടു'

By Sooraj Surendran .10 Jun, 2019

imran-azhar

 

 

രാജ്യാന്തര ചലച്ചിത്രമേളയായ ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി സലിം അഹമ്മദ് ചിത്രം ആൻഡ് ദ് ഓസ്കർ ഗോസ് ടു. മികച്ച ചിത്രം, നടൻ, സംവിധായകൻ, സഹനടി തുടങ്ങിയ പുരസ്‌കാരങ്ങളാണ് ചലച്ചിത്ര മേളയിൽ ചിത്രം സ്വന്തമാക്കിയത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചിത്രമാണ് ആൻഡ് ദ് ഓസ്കർ ഗോസ് ടു. പത്തേമാരി എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായക വേഷത്തിൽ ടോവിനോയും, നായികയായി അനു സിത്താരയുമാണ് എത്തുന്നത്. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവർ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദസംവിധാനം ചെയ്തിരിക്കുന്നത്. മേളയിൽ ചിത്രം കണ്ടിറങ്ങിയവർക്ക് പറയാനുള്ളത് ടോവിനോയുടെ പ്രകടനമാണ്. മികച്ച പ്രകടനമാണ് ചിത്രത്തിൽ ടോവിനോ കാഴ്ചവെച്ചത്.