Monday 23 October 2017

സഹോദരിയുടെ മരണത്തില്‍ മാനസികമായി തളര്‍ന്ന വിജയ് അനിതയുടെ സഹോദരനെ ആശ്വസിപ്പുക്കുന്നു

By Farsana Jaleel.12 Oct, 2017

imran-azhar

 

 

'എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനുജത്തി, സഹോദരിയെ നഷ്ടപ്പെടുന്നതിന്റെ ദുഖം എനിക്കറിയാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം മടി കാണിക്കേണ്ടതില്ല. നിങ്ങളുടെ അനുജന്റെ വിദ്യാഭ്യാസ ചിലവുകള്‍ ഞാന്‍ ഏറ്റെടുത്തോളാം.' ഇത് വിജയെകുറിച്ചുള്ള മണിരത്തിനത്തിന്റെ വാക്കുകള്‍. മണിരത്തിനം ആരെന്നല്ലേ...ഡോക്ടറാകണമെന്ന ആഗ്രഹവുമായി പ്ലസ്ടുവില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായിട്ടും നീറ്റ് വഴി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിയെന്ന പെണ്‍കുട്ടിയുടെ സഹോദരനാണ് മണിരത്തിനം.

 

അനിതയുടെ ആത്മഹത്യ രാജ്യമൊട്ടാകെ ചര്‍ച്ചയായിരുന്നു. ഇതേതുടര്‍ന്ന് തമിഴ് നാട്ടില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്ലസ്ടുവില്‍ 1200ല്‍ 1176 മാര്‍ക്ക് വാങ്ങിയാണ് അനിത പാസ്സായത്. സ്‌കൂള്‍ ടോപ്പറുമായിരുന്നു അനിതയുടെ അച്ഛന്‍ ഒരു ചുമട്ടു തൊഴിലാളിയായിരുന്നു. ചുമട്ടു തൊഴിലാളികളുടെ മകള്‍ക്ക് പൈസ കൊടുത്ത് മെഡിക്കല്‍ സീറ്റ് ലഭിക്കില്ലെന്ന ചിന്തയാണ് അനിതയുടെ സ്വപ്നങ്ങള്‍ക്ക് തടസ്സമായത്. തുടര്‍ന്ന് ഈ മിടുക്കിയായ ആത്മഹത്യ തിരഞ്ഞെടുക്കുകയായിരുന്നു.

 

അനിതയുടെ ആത്മഹത്യ രാഷ്ട്രീയ സിനിമാ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ഇളയ ദളപതി വിജയ് അനിതയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഏവര്‍ക്കും മാതൃകയായി. വിജയുടെ ഈ സന്ദര്‍ശനം തികച്ചും രഹസ്യമായിരുന്നു. എന്നാല്‍ വിജയുടെ സന്ദര്‍ശനം സമീപ വാസികളിലാരോ മൊബൈലില്‍ പകര്‍ത്തുകയും ചിത്രം പുറത്തു വിടുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഒരു മാസത്തിന് ശേഷം അന്ന് അനിതയുടെ സഹോദരന്‍ മണിരത്തിനവുമായുള്ള വിജയുടെ കൂടിക്കാഴ്ച്ചയെ കുറിച്ച് ഒരു മാധ്യമത്തോടു പങ്കുവെച്ചു. വിജയുടെ സന്ദര്‍ശനം തങ്ങളുടെ കുടുംബത്തിന് ഒരുപാട് ആശ്വാസം നല്‍കുന്നതായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു.

 

എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനുജത്തി, സഹോദരിയെ നഷ്ടപ്പെടുന്നതിന്റെ ദുഖം എനിക്കറിയാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം മടി കാണിക്കേണ്ടതില്ല. നിങ്ങളുടെ അനുജന്റെ വിദ്യാഭ്യാസ ചിലവുകള്‍ ഞാന്‍ ഏറ്റെടുത്തോളാം എന്നായിരുന്നു വിജയ് അന്ന് മണിരത്തിനത്തോട് പറഞ്ഞത്. വിജയുടെ സഹോദരി വിദ്യയുടെ മരണം രണ്ടാം വയസ്സിലായിരുന്നു. വിദ്യയുടെ മരണം വിജയെ മാനസികമായി തകര്‍ത്തിയതായും ഏറെ വികൃതിയായിരുന്ന വിജയ് അതിനു ശേഷം സ്വയം ഉള്‍വലിയുന്ന പ്രകൃതക്കാരനായിയെന്നും വിജയുടെ മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ട്.