Friday 22 June 2018

ബാബാ രാം ദേവ് ഇനി സിനിമയിലേക്ക് !!!

By BINDU PP.10 Aug, 2017

imran-azhar



 


ബാബാ രാം ദേവ് ഇനി സിനിമയിലേക്ക്. 'യേ ഹൈ ഇന്ത്യ' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ബാബാ രാം ദേവ് ബോളിവുഡില്‍ എത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രചാരകനായി എത്തുമെന്നാണ് സൂചനകള്‍ എങ്കിലും ചിത്രത്തില്‍ ഒരു വേഷവും രാം ദേവിനുള്ളതായും അണിയറ പ്രവര്‍ത്തകരില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗവീ ചഹല്‍, ദീന ഉപ്പല്‍ എന്നിവരാണ് മുഖ്യ വേഷങ്ങള്‍ ചെയ്യുന്നത്. ഓഗസ്റ്റ് 18ന് ചിത്രം റിലീസ് ചെയ്യും.ലോകത്തെ മുഴുവന്‍ നയിക്കാനുള്ള കഴിവുണ്ട് ഇന്ത്യയ്ക്ക്. അതാണി ചിത്രം വരച്ചു കാട്ടുന്നത്. ഒരുപാട് ആലോചിച്ച ശേഷമാണ് ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ തീരുമാനിക്കുന്നത്. ഇന്ത്യക്കാരെല്ലാം സപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബാബാ രാം ദേവ് പറഞ്ഞു.