Tuesday 25 June 2019




മഞ്ജു നീ നിന്റേതായ വഴിയില്‍ സഞ്ചരിക്കുന്നത് നിന്നില്‍ സത്യമുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാല്‍: ഭാഗ്യലക്ഷ്മി

By Farsana Jaleel.25 Sep, 2017

imran-azhar

 

 

മഞ്ജുവിനെ പിന്തുണച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി ആക്രമിച്ച് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ റിലീസ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദിലീപിനെയും ചിത്രത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയതോടെ മുന്‍ ഭാര്യ മഞ്ജു വാര്യരും രാമലീലയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മഞ്ജുവിന്റെ പുതിയ ചിത്രമായ ഉദാഹരണം സുജാതയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനൊപ്പമാണ് രാമലീലയെയും പിന്തുണച്ച് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മഞ്ജുവിന്റെ ഈ കുറിപ്പിനെയാണ് ഭാഗ്യലക്ഷ്മി പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

 

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം-

 

Well said Manju...നിന്റെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു. കഥയറിയാതെ നിന്നെ വിമര്‍ശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയില്‍ സഞ്ചരിക്കുന്നത് നിന്നില്‍ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്‌കൊണ്ടാണ്.....ഈ പോസ്റ്റില്‍ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകള്‍ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്‌നേഹം...

 

നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കല്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു... അത് നിന്നെ എതിര്‍ക്കുന്നവരേക്കാള്‍ നിന്നെ വിശ്വസിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്...ഈ ധൈര്യം എന്നുമുണ്ടാവട്ടെ..