Friday 10 April 2020




ബിഗ് ബ്രദർ ശരിക്കും ഞെട്ടിക്കും; പ്രേക്ഷകരെ ആകാംഷയുടെ നെറുകയിലെത്തിച്ച് ബിഗ് ബ്രദർ രണ്ടാം ട്രെയ്‌ലർ

By Sooraj Surendran .07 Jan, 2020

imran-azhar

 

 

പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരുന്ന ലാലേട്ടൻ ചിത്രം ബിഗ് ബ്രദറിന്റെ രണ്ടാം ട്രെയ്‌ലറും പുറത്തിറങ്ങി. പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ കോരിത്തരിപ്പിക്കുന്ന തകർപ്പൻ ട്രെയ്‌ലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ലാലേട്ടന്റെ തകർപ്പൻ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ബോളിവുഡ് താരം അർബാസ് ഖാന്റെ മാസ് ലുക്കും ട്രെയ്‌ലറിൽ എടുത്തുപറയേണ്ടതാണ്. ഷാമാൻ ഇന്റർനാഷനലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോർക്ക്, മനു ന്യൂയോർക്ക്, ജെൻസോ ജോസ്, വെെശാഖ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

 

 

അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സർജോനാ ഖാലിദ്, സിദ്ധിഖ്, ദേവന്‍, ടിനി ടോം, ഇർഷാദ്, ഷാജു ശ്രീധര്‍, ജനാർദ്ദനൻ, ദിനേശ് പണിക്കര്‍, മുകുന്ദന്‍, മജീദ്, അപ്പ ഹാജ, നിർമ്മൽ പാലാഴി, അബു സലീം, ജയപ്രകാശ്, സുധി കൊല്ലം, ശംഭൂ, ഹണി റോസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ മാസം 16നാണ് ചിത്രം റിലീസ് ചെയ്യുക.