Wednesday 03 June 2020




മലയാള സിനിമയുടെ കാരണവർ നെടുമുടി വേണുവിന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ

By Akhila Vipin .22 May, 2020

imran-azhar

 


മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്‌ നെടുമുടി വേണു. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാളാണ്. അഭിനയ മികവിനാൽ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരത്തിന് ജന്മദിനാശംസകളുമായി സിനിമാ പ്രവർത്തകരും ആരാധകരും അടക്കം നിരവധി പേരാണ് രംഗത്തെത്തുന്നത്.

 

നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി വേണു സിനിമയിൽ എത്തിയത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമാണ്. അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. കൂടാതെ പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്.