Monday 25 October 2021




ബോളിവുഡിലെ പ്രണയ ജോഡികള്‍

By Farsana Jaleel.14 Feb, 2017

imran-azhar

ഹിറ്റ് ജോഡികളായി ഓണ്‍ സ്‌ക്രീനിന്‍ നിറഞ്ഞു നിന്ന നിരവധി താരജോഡികളുണ്ട് ബോളിവുഡില്‍. ചില ചിത്രങ്ങളിലൂടെ എക്കാലത്തെയും പ്രണയ ജോഡികളായ ചില താരജോഡികളെ പരിചയപ്പെടാം. ഷാരൂഖ് ഖാന്‍ കജോള്‍, ആമിര്‍ ഖാന്‍ ജൂഹി ചൗള, അനില്‍ കപൂര്‍ ശ്രീദേവി, അനില്‍ കപൂര്‍ മാധുരി ദീക്ഷിത്, സല്‍മാന്‍ ഖാന്‍ ഖരീഷ്മ കപൂര്‍, സല്‍മാന്‍ ഖാന്‍ മാധുരി ദീക്ഷിത്, ഗോവിന്ദ ഖരീഷ്മ കപൂര്‍, അക്ഷയ് കുമാര്‍ രവീണാ ടംഗണ്‍, അമിതാഭാ ബച്ചന്‍ രേഖ, ധര്‍മ്മേന്ദ്ര ഹേമമാലിനി, രാജ് കപൂര്‍ നര്‍ഗ്ഗീസ് എന്നീ താരജോഡികള്‍ ബോളിവുഡിന്റെ നിറസാന്നിധ്യമായിരുന്നു.

 

ഷാരൂഖ് ഖാന്‍-കജോള്‍
ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേന്‍ഗേ എന്ന ഹിറ്റ് ചിത്രമാണ് ഷാരൂഖ് കജോള്‍ താരങ്ങളെ എക്കാലത്തെയും മികച്ച താരജോഡികളാക്കിയ ചിത്രം. ബാസീഗര്‍, കുച്ച് കുച്ച് ഹോത്താ ഹേ, മൈ നയിം ഈസ് ഖാന്‍ തുടങ്ങീ ഒണ്‍പത് ചിത്രങ്ങളില്‍ ഈ തീരജോഡികള്‍ തിളങ്ങി.

ആമിര്‍ ഖാന്‍-ജൂഹി ചൗള
1988 ല്‍ പുറത്തിറങ്ങിയ ഖയാമത്ത് സേ ഖയാമത്ത് തക്ക് എന്ന ചിത്രത്തിലൂടെ ആമിറും ജൂഹിയും ആദ്യമായി ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുന്നത്. തുടര്‍ന്ന് തും മേരേ ഹോ, ഇഷ്ഖ് തുടങ്ങീ ആറ് ചിത്രങ്ങളിലാണ് ഇവര്‍ പ്രണയ ജോഡികളായി ഒന്നിച്ചെത്തിയത്.

 

അനില്‍ കപൂര്‍-ശ്രീദേവി
മിസ്റ്റര്‍ ഇന്ത്യയായിരുന്നു ഈ താരജേഡികളുടെ എക്കാലത്തെയും മികച്ച ചിത്രം. 1980കളില്‍ അനില്‍ കപൂര്‍ ശ്രീദേവീ താരജോഡികള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു. 2 ചിത്രങ്ങളിലാണ് ഇവര്‍ ഒന്നിച്ചെത്തിയത്.

 

അനില്‍ കപൂര്‍-മാധുരി ദീക്ഷിത്
ബേട്ടാ, റാം ലഖാന്‍, തേസാബ് ടു പുക്കാര്‍ തുടങ്ങീ 16 ചിത്രങ്ങളില്‍ ഈ താരജോഡികള്‍ ഒന്നിച്ചെത്തി.

 

സല്‍മാന്‍ ഖാന്‍-മാധുരി ദീക്ഷിത്
ദില്‍ തേരാ ആഷിഖ്, ഹം ആപ്‌കെ ഹായ്ന്‍ ഖാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 1991 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ സാജനിലൂടെയാണ് സല്‍മാന്‍ മാധുരി താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്.

 

സല്‍മാന്‍ ഖാന്‍-ഖരിഷ്മ കപൂര്‍
1990കള്‍ സല്‍മാന്‍ ഖാന്‍-ഖരിഷ്മ കപൂറിന്റെ സുവര്‍ണ്ണ കാലമായിരുന്നു. ഹം സാത്ത് സാത്ത് ഹെയ്ന്‍, ജാഗ്രുതി, അന്താസ് തുടങ്ങീ ഒണ്‍പത് ചിത്രങ്ങളാണ് ഇവര്‍ ബോളിവുഡിന് സമ്മാനിച്ചത്.

 

ഗോവിന്ദ-ഖരീഷ്മ കപൂര്‍
ഗോവിന്ദ-ഖരീഷ്മ കപൂര്‍ കൂട്ടുകെട്ട് ആരാധകര്‍ക്ക് അത്രപെട്ടന്ന് മറക്കാന്‍ കഴിയില്ല. ഒരുകാലത്ത് ബോളിവുഡിലെ പ്രിയതാരങ്ങളായിരുന്നു ഗോവിന്ദയും ഖരീഷ്മയും. ശിഖാരി, കൂലീ നമ്പര്‍ വണ്‍ തുടങ്ങീ 11 ചിത്രങ്ങളിലാണ് ഈ താരജോഡികള്‍ ഒന്നിച്ചെത്തിയത്.

 

അക്ഷയ് കുമാര്‍-രവീണാ ടംടണ്‍
1994 ല്‍ പുറത്തിറങ്ങിയ മോഹ്‌റ എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് രവീണാ കൂട്ടുകെട്ട് ബോളിവുഡില്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് കിലാഡി സീരീസുകളടക്കം ആറ് ചിത്രങ്ങളില്‍ ഇവര്‍ സ്ര്ക്രീന്‍ പങ്കിട്ടു.


അമിതാഭ് ബച്ചന്‍-രേഖ
1973ല്‍ ഇറങ്ങിയ നമക് ഹറാം എന്ന ചിത്രത്തിലൂടെയാണ് അമിതാഭ് ബച്ചനും രേഖയും ആദ്യമായി ഒന്നിച്ചെത്തുന്നത്. തുടര്‍ന്ന് പത്തോളം ചിത്രങ്ങളില്‍ ഇവര്‍ സ്‌ക്രീന്‍ പങ്കിട്ടിരുന്നു. 12 ചിത്രങ്ങളാണ് ഇവര്‍ ബോളിവുഡിന് സമ്മാനിച്ചത്. അതുപോലെ അമിതാഭ് ബച്ചന്‍-ജയ ഭാധുരിയും മികച്ച താരജോഡികളായിരുന്നു. 10 ചിത്രങ്ങളിലാണ് ഇരുവരും താരജോഡികളായി ഒന്നിച്ചെത്തിയത്.

 

ധര്‍മ്മേന്ദ്ര-ഹേമ മാലിനി
ഷോളെ, വീരു, ബസന്തി തുടങ്ങി 40 ചിത്രങ്ങളിലാണ് ഇരുവരും പ്രണയജോഡികളായി പ്രത്യക്ഷപ്പെടുന്നത്. തും ഹസീന്‍ മെയിന്‍ ജവാന്‍ എന്ന ചിത്രമാണ് ധര്‍മ്മേന്ദ്ര-ഹേമ മാലിനി പ്രണയം പൂവണിയുന്നത്.

 

രാജ് കപൂര്‍-നര്‍ഗീസ്
രാജ് പരൂര്‍ നര്‍ഗീസ് താരജോഡികളെ ബോളിവുഡ് വിശേഷിപ്പിച്ചിരുന്നത് ബോളിവുഡിലെ ഗോള്‍ഡന്‍ കപ്പിളുകള്‍ എന്നായിരുന്നു. ഈ താരജോഡികള്‍ ഒന്നിച്ചെത്തിയത് 15 ചിത്രങ്ങളിലാണ് പ്രണയജോഡികളായി പ്രത്യക്ഷപ്പെട്ടത്. ചോരി ചോരി ശ്രീ 420, ബര്‍സാത്ത്, അവാര തുടങ്ങീ നിരവധി സിനിമകളില്‍ തിളക്കമാര്‍ന്ന അഭിനയം കാഴ്ച്ചവെച്ചു.

 

അക്ഷയ് കുമാര്‍-രവീണാ ടംടണ്‍
1994 ല്‍ പുറത്തിറങ്ങിയ മോഹ്‌റ എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് രവീണാ കൂട്ടുകെട്ട് ബോളിവുഡില്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് കിലാഡി സീരീസുകളടക്കം ആറ് ചിത്രങ്ങളില്‍ ഇവര്‍ സ്ര്ക്രീന്‍ പങ്കിട്ടു.