By Farsana Jaleel.08 Mar, 2017
ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്ക് കൂടി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കടന്നു പോകുന്നത്. സ്ത്രീ ആയാലും പുരുഷനായാലും നാലു പേര് ഒന്നിച്ചു വന്നാല്‍ നമ്മുക്ക് ചെറുത്ത് നില്ക്കാന് കഴിയില്ല. ട്രെയിന്‍ യാത്ര നടത്തുമ്പോള്‍ പരമാവധി സ്ത്രീകള്‍ മാത്രമുള്ള കമ്പാര്‍ട്ട്മെന്റില്‍ കയറാതിരിക്കുക. വനിതാ ദിനത്തോടനുബന്ധിച്ച് വെള്ളിനക്ഷത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനു സിത്താര.
സുരക്ഷിതരാവാന്‍ ശ്രദ്ധിക്കണം
സ്ത്രീകള്‍ സുരക്ഷിതരാണോന്ന് ചോദിച്ചാല്‍ ആണെന്ന് സുരക്ഷിതരാണെന്നു തന്നപെറയാം. കാരണം നമ്മള് സുരക്ഷിതരാവണമെങ്കില്‍ നമ്മളെപ്പോഴും സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകളെന്നല്ല...പുരുഷന്മാരായാല് പോലും നമ്മള് സുരക്ഷിതരാണെന്ന് നമ്മള് തന്നെ ഉറപ്പിക്കണം.
വികാരങ്ങളെ അടക്കിപ്പിടിക്കുക
വസ്ത്രധാരണം ഒരു കാരണമായി തോന്നിയിട്ടില്ല. അമേരിക്കയിലും മറ്റും ചെറിയ സ്കര്‍ട്ടും ടോപ്പും മറ്റുമല്ലേ സ്ത്രീകള്‍ ധരിക്കുന്നത്....അവിടെയൊന്നും ഇങ്ങനൊന്നും സംഭവിക്കുന്നില്ലല്ലോ......നമ്മുടെ ശരീരത്തിന് ചേരുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നമ്മുക്ക് ധരിക്കാം. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കയറി ഇടപെടാന്‍ നമ്മുക്ക് കഴിയില്ലല്ലോ...നമ്മള് നമ്മുടെ വികാരങ്ങളെ അടക്കിപ്പിടിക്കുകയെങ്കില് പരമാവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
പേടിയുണ്ടാകണം
തൂക്കിക്കൊല്ലണം എന്ന് വിചാരിക്കുന്നവര്‍ പലപ്പോഴും അതിലൂടെ രക്ഷപ്പെട്ട് പോകുന്നു. ഈ രീതി മാറ്റിക്കഴിഞ്ഞാല്‍ കുറ്റവാളികള്‍ക്ക് ഒരു പേടിയുണ്ടാകും. തെറ്റ് ചെയ്യാന്‍ പ്രേരണയുണ്ടാകുമ്പോള്‍ അത് ചെയ്യണോ വേണ്ടയോ പിടിച്ചുകഴിഞ്ഞാല്‍ തനിക്ക് ആപത്താണല്ലോ എന്ന പേടിയുണ്ടായേക്കാം. അങ്ങനെ ചിലര്‍ പിന്തിരിഞ്ഞെന്നും വരാം.
സ്വയം ചിന്തിക്കണം.....സ്വയം മാറണം
സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകള്‍ തന്നെയാണ് മാറേണ്ടത്. സ്ത്രീകള്‍ സ്വയം മാറണം. എനിക്ക് ഇന്നത് വേണം. എനിക്കൊരു മുഖ്യമന്ത്രി ആകണം...എനിക്കൊരു സിനിമാ നടി ആകണം ഇത്തരത്തില്‍ സ്ത്രീകള്‍ ചിന്തിച്ച് അവര്‍ അവരുടെ ആഗ്രഹം നേടിക്കഴിഞ്ഞാല്‍ ഉന്നമനം വന്നുകഴിഞ്ഞു. ഇങ്ങനെ ഒരുപാട് സ്ത്രീകളുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് നിയമങ്ങളുണ്ട്. ഹെല്‍ലൈന്‍ ഉണ്ട്. ഉന്നമനത്തിലേയ്ക്ക് വരണമെങ്കില്‍ നമ്മള് സ്വയം ചിന്തിക്കണം. സ്ത്രീ ആയാലും പുരുഷനായാലും.
സ്ത്രീയുടെ സംരക്ഷണം സമൂഹത്തിന്റെ ഭാഗം
ചെറുപ്പത്തില്‍ നമ്മുടെ സംരക്ഷണത്തിന് അച്ഛനുണ്ടാകും അമ്മയുണ്ടാകും കല്യാണ്‍ പ്രായമാകുമ്പോള്‍ ഭര്‍ത്താവുണ്ടാകും...പ്രായമാകുമ്പോള്‍ നമ്മുടെ മക്കളുണ്ടാകും. ഇതിലൂടെ സ്ത്രീയുടെ സംരക്ഷണം എന്ന് പറയുന്നത് സമൂഹത്തിന്റെ ഒരു ഭാഗമായി മാറുകയാണ്. നമ്മുടെ സ്വന്തം മക്കളെ മാത്രമല്ല നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ സ്ത്രീകളെയും എല്ലാവരും സംരക്ഷിക്കണം. സമൂഹത്തിലെ ഓരോരുത്തരും ഇത്തരത്തില്‍ ചിന്തിച്ചു കഴിഞ്ഞാല്‍ ഇന്ന് സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാകാം.
സ്ത്രീകള്‍ മാത്രമുള്ള കമ്പാര്‍ട്ട്മെന്റില്‍ കയറരുത്
ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്ക് കൂടി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കടന്നു പോകുന്നത്. സ്ത്രീ ആയാലും പുരുഷനായാലും നാലു പേര് ഒന്നിച്ചു വന്നാല്‍ നമ്മുക്ക് ചെറുത്ത് നില്ക്കാന് കഴിയില്ല. സ്ത്രീയായത് കൊണ്ട് മാത്രമല്ല പുരുഷന്റെ അവസ്ഥയും ഇതുതന്നെയാണ്. നമ്മളെപ്പോഴും നമ്മളെ സംരക്ഷിക്കുക. പേടിയുള്ള ഒരാള്‍ ആണെങ്കില്‍ എപ്പോഴും കൂടെ ഒരാള്‍ ഉണ്ടായിരിക്കണം. ട്രെയിന്‍ യാത്ര നടത്തുമ്പോള്‍ പരമാവധി സ്ത്രീകള്‍ മാത്രമുള്ള കമ്പാര്‍ട്ട്മെന്റില്‍ കയറാതിരിക്കുക. പുരുഷന്മാരും സ്ത്രീകളും ഉള്ള കമ്പാര്‍ട്ട്മെന്റില്‍ കയറുന്നതാണ് നല്ലത്. ഒരാള്‍ ചീത്തയായെന്ന് കരുതി എല്ലാവരും ചീത്ത ആകണമെന്നില്ലല്ലോ......സ്ത്രീകള്‍ മാത്രമുള്ള കമ്പാര്‍ട്ട്മെന്റില്‍ ഇരിക്കുന്നവര്‍ക്കെല്ലാം പേടിയുള്ള കൂട്ടത്തിലാണെങ്കില്‍ അവര്‍ക്ക് ചെറുത്തുനില്ക്കാന് കഴിയില്ലല്ലോ. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്ന കമ്പാര്‍ട്ട്മെന്റില്‍ വെച്ച് ഒരാള്‍ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിക്കഴിഞ്ഞാല്‍ അവിടെ ആ സ്ത്രീയെ സഹായിക്കാന്‍ ഒരുപാട് പേരുണ്ടാകും. ഒറ്റയ്ക്ക് പോകുമ്പോള്‍ ഇതൊന്നും സാധിക്കില്ല. രാത്രി യാത്രകളില്‍ നമ്മോടൊപ്പം ഒരാളെ കൂട്ടുകയാണെങ്കില്‍ അത് നമ്മുക്കൊരു ധൈര്യമായിരിക്കും.
സനേഹത്തിലൂടെ മുന്നോട്ട് കൊണ്ട് വരാം
ഞാന്‍ പീഡിപ്പിക്കപ്പെട്ടു എന്നോര്‍ത്ത് നാം ഒരിക്കലും താഴേയ്ക്ക് പോകാന്‍ പാടില്ല. നമ്മള് ഒരിക്കലും അവരെ മാറ്റി നിര്‍ത്താനും പാടില്ല. ഒരാള്‍ക്കൊരു ചെറിയ വിഷമം ഉണ്ടാകുമ്പോള്‍ നമ്മള് അവരുടെ കൂടെ നിന്ന് ഒന്നു ആശ്വസിപ്പിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും അവര്‍ സ്വതന്ത്ര്യയാകും. അതുപോലെ ഒരാള്‍ക്കൊരു വലിയ വിഷമമുണ്ടാകുമ്പോള്‍ അവരെ ഒറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ കളിയാക്കുകയോ ചെയ്യുന്നതിന് പകരം അവര്‍ക്ക് സ്നേഹം നല്കി അവരോടൊപ്പം നിന്നാല്‍ അവര്‍ക്ക് ധൈര്യം കിട്ടും. അതിലൂടെ അവര്‍ മുന്നോട്ടുവരിക തന്നെ ചെയ്യും.
സന്തോഷത്തോടെ ജീവിക്കാന്‍
നമ്മുക്ക് അച്ഛനുണ്ട് അമ്മയുണ്ട് സഹോദരങ്ങളുണ്ട്....ഭാര്യമാരുണ്ട്.....നമ്മള് അങ്ങോട്ടെങ്ങനെയാണോ അതുപോലെ തന്നെ ഉങ്ങോട്ടും നില്ക്കുക. എല്ലാവരും അച്ഛന് അമ്മ സഹോദരി ആ ഒരു രീതിയില്‍ കാണാന്‍ എല്ലാവര്ക്കും കഴിയണം. അതല്ലാ ഒരളോട് പ്രണയം തോന്നാം...അതില്‍ കുഴപ്പമില്ല.....അത് മറ്റുള്ളവര്‍ അംഗീകരിക്കുന്നുവെങ്കില്‍ അതിലൊരു കുഴപ്പവുമില്ല.....നമ്മള് ചെറുപ്പം മുതലെ ഈയൊരു രീതിയില്‍ വളര്‍ന്നു വന്നാല്‍ അതായത് തെറ്റ് ചെയ്യില്ലെന്ന് തീരുമാനത്തോടെ ജീവിക്കുകയെങ്കില്‍ എന്നും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയും.
സുരക്ഷിതയെന്ന് സ്വയം വിശ്വസിക്കണം
കുറച്ചുകൂടി ധൈര്യം വരുത്തുക.....ഇനിയും ഒരുപാട് കാലം ജീവിച്ചുപോകേണ്ടവരാണ്. നമ്മുക്ക് സുരക്ഷിതമായ ഓരോരോ കാര്യങ്ങള്‍ ചെയ്യുക. നമ്മുടെ സംരക്ഷണം നമ്മള് തന്നെ ഉറപ്പ് വരുത്തുക...ഞാന്‍ സുരക്ഷിതയാണെന്ന വിശ്വാസം നമ്മളില്‍ തന്നെ വളര്‍ത്തിയെടുക്കണം. ആരെങ്കിലും ഉപദ്രവിക്കാന്‍ വരുമെന്ന പേടി നമ്മളില്‍ ഉണ്ടാകാന്‍ പാടില്ല. ആരു ഉപദ്രവിക്കാന്‍ വന്നാലും ചെറുത്തു നില്ക്കാന് നമ്മുക്ക് പിന്നില്‍ ആളുണ്ടെന്ന് വിശ്വസവും സ്ത്രീകളില്‍ ഉണ്ടാകണം.